ആലുവ സ്വദേശിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. എന്നാൽ, കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ എംഎൽഎയെ വിട്ടയക്കുകയും ചെയ്തു.
മുകേഷ്, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 2009ലാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. ഇതു കൂടാതെ വടക്കാഞ്ചേരി സ്വദേശിയും മുകേഷിനെതിരേ സമാന പരാതി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 10.15 ഓടെയാണ് അഭിഭാഷകനൊപ്പം മുകേഷ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. വടക്കാഞ്ചേരി പൊലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത പരാതികളിലാണ് ചോദ്യം ചെയ്തത്.
Content Summary: Rape case: Mukesh arrested
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !