മധുരപ്രതികാരമെന്നോണം 63-ാം വയസ്സിൽ ബിരുദം നേടി കോട്ടക്കലിലെ നല്ലാട്ട് സരോജിനി

0

കോട്ടക്കൽ:
അറിവിന്റെ വിലയെന്തെന്ന് ബോധ്യപ്പെടുത്തി 63-ാം വയസ്സിൽ പഠിച്ച് ബിരുദം നേടിയിരിക്കുകയാണ് കോട്ടക്കൽ ചെനക്കൽ സ്വദേശി നല്ലാട്ട് സരോജിനി.

പതിമൂന്നാം വയസ്സിൽ അച്ഛനമ്മമാർ മരിച്ചതോടെ എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്ന സരോജിനി വർഷങ്ങൾക്കിപ്പുറം വിധിയോടുള്ള മധുരപ്രതികാരമെന്നോണമാണ് ബിരുദം നേടിയെടുത്തത്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ബി.എ സോഷ്യോളജിയിൽ ബിരുദം നേടിയപ്പോൾ സരോജിനിക്കത് അഭിമാന നിമിഷമായിരുന്നു. 

ചെറുപ്പത്തിൽ പഠനം മുടങ്ങിപ്പോയ സരോജിനി വർഷങ്ങൾക്കിപ്പുറം അൻപത്തിയെട്ടാം വയസ്സിൽ തുല്യത പഠന പരീക്ഷ എഴുതിയാണ് പത്താം ക്ലാസ് വിജയിച്ചത്. പിന്നീട് പ്ലസ്ടുവും എഴുതിയെടുത്തു.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓൺലൈനായി ചേർന്നായിരുന്ന ബിരുദ പഠനം.കഴിഞ്ഞ ആഴ്ചയാണ് ഫലം പുറത്തു വന്നത്. 

നിലവിൽ എടരിക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ ആർ.ഡി ഏജന്റായി ജോലി ചെയ്തുവരികയാണ് സരോജിനി. ഭർത്താവ് ഉണ്ണീരി, മക്കളായ ശോഭികുമാർ, ഷീബ, ഷൈബ,അനൂപ് എന്നിവരടങ്ങുന്നതാണ് സരോജിനിയുടെ കുടുംബം. 

നേട്ടത്തിൽ എടരിക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഭാരവാഹികളും സഹപ്രവർത്തകരും ചേർന്ന് സരോജിനിയെ പൊന്നാട അണിയിച്ച് അനുമോദിച്ചു.

Content Summary: Sarojini Nallat of Kottakal graduated at the age of 63 with sweet revenge

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !