മലപ്പുറം: കേരളത്തിൽ എല്ലായിടങ്ങളിലും സങ്കേതിക മികവുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകൾ അനിവാര്യമാണെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് IAS അഭിപ്രായപ്പെട്ടു. ഗ്രീൻവോർമസ് സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ആർ.ഡി.എഫ് പ്ലാൻ്റ് മഞ്ചേരിയിലെ എളങ്കൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൈവറ്റ് പബ്ലിക് സംരംഭങ്ങളുടെ സംയോജിത പ്രവർത്തനം നമ്മുടെ നാടിന്റെ മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ നിലവാരം ഉയര്ത്തുമെന്നും കൃത്യമായ മാലിന്യ സംസ്കരണത്തിന് ഇത്തരം ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളുള്ള പ്ലാന്റുകൾ അനിവാര്യമാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.
മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ നിന്ന് തരം തിരിച്ച മാലിന്യത്തിൽ പുനരുത്പാദനത്തിനോ പുനരുപയോഗത്തിനോ സാധ്യമാകാത്ത മാലിന്യങ്ങൾ പൂർണ്ണമായി സംസ്കരിക്കുകയും ബദൽ ഇന്ധനമായി മാറ്റുവാനുള്ള സൗകര്യങ്ങളിലേക്ക് നൽകുകയും ചെയ്യുന്നതാണ് എളങ്കൂരിൽ സ്ഥാപിച്ച Refuse Derived Fuel (RDF) ന്റെ പ്രവർത്തനം.ഒരു വർഷം 30,000 മെട്രിക്ക് ടൺ അജൈവ മാലിന്യം പ്രൊസ്സസ്സിംഗ് കപ്പാസിറ്റിയുള്ള ഗ്രീൻ വേംസ് RDF-ൽ മലപ്പുറം ജില്ലയിലെ 70% തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും റീസൈക്ലിങ്ങിന് സാധ്യമല്ലാത്ത അജൈവ മാലിന്യം സംസ്കരിക്കാൻ സാദിക്കും. ചടങ്ങിൽ ഗ്രീൻ വേംസ് ഫൗണ്ടറും സി ഇ ഓ യുമായ ജാബിർ കാരാട്ട് അധ്യക്ഷനായി.
തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ യു കെ , വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്‌കർ ആമയൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുൾ .കലാം മാഷ് , പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, പി സി അബ്ദുൾ റഹ്‌മാൻ , മുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി , എം പി ജലാൽ ( വൈസ് പ്രസിഡന്റ് തൃക്കലങ്ങോട് പഞ്ചായത്ത് ), മുഹമ്മദ് ഉഗ്രപുരം ( പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ) , മൈമൂന ( ഊരകം വൈസ് പ്രസിഡന്റ്) , മനോജ് കുമാർ ( വള്ളിക്കുന്ന് വൈസ് പ്രസിഡന്റ്) , വിജിത്ത് ( തേഞ്ഞിപ്പാലം വൈസ് പ്രസിഡന്റ്), റഷീദ് മാസ്റ്റർ ( ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ), ഉണ്ണികൃഷ്ണൻ ഡി ( ദിസ്തൃച്റ്റ് യൂത്ത് ഓഫീസർ NYK, നിഷ എടക്കുളങ്ങര (മെമ്പർ , തൃക്കലങ്ങോട് പഞ്ചായത്ത് ), സാബിരി (മെമ്പർ , തൃക്കലങ്ങോട് പഞ്ചായത്ത്) , ലുക്മാൻ ( വാർഡ് മെമ്പർ , തൃക്കലങ്ങോട് പഞ്ചായത്ത്) , മോയിൻകുട്ടി (IUML REPRESENTATIVE ), അബ്ദു ( CPI REPRESENTATIVE ), ജനാർദ്ധനൻ (CPM REPRESENTATIVE) എന്നിവർ ആശംസ അറിയിച്ചു.
സി.കെ.എ.ഷമീർ ബാവ സ്വാഗതവും മുഹമ്മദ് ജംഷീർ നന്ദിയും പറഞ്ഞു
Content Summary: The collector said that waste treatment plants with technological excellence are essential everywhere in Kerala
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !