കുന്നംകുളം ബസ് സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടർന്ന് ബസ് ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു വരികയാണ് പൊലീസ്.
കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ 4.10 നാണ് ബസ് മോഷണം പോയ വിവരം ഉടമ അറിയുന്നത്. 4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ സിസിടിവി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പുലർച്ചെ ബസ് ഉടമ ഷോണി പുതിയ ബസ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ് എടുക്കാൻ എത്തിയപ്പോഴാണ് ബസ് കാണാതായത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പഴയ ഡ്രൈവർ തന്നെ പിടിയിലാവുന്നത്.
Content Summary: 'There was no other way at night, the bus was taken away'; The stolen bus was found
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !