കണ്ണൂർ: മയിലിനെ കൊന്ന് കറിവച്ചയാൾ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി തോമസ് ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് മയിലിന്റെ മാംസവും പിടിച്ചെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്കാണ് തോമസിന്റെ വീടിന് മുന്നിൽ മയിലെത്തിയത്. കാലിന് പരിക്കുള്ളതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന മയിലിനെ മരക്കൊമ്പ് കൊണ്ട് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി.
തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി.രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.
Content Summary: The injured peacock, which arrived in front of the house, was thrown down and killed. One is under arrest
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !