വളാഞ്ചേരി വേളികുളം കമ്മ്യൂണിറ്റി പാർക്ക്: അഴിമതി ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നഗരസഭ ഭരണ സമിതി

0

വളാഞ്ചേരി
: വളാഞ്ചേരി നഗരസഭയുടെ വേളികുളം കമ്മ്യൂണിറ്റി പാർക്കുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നഗരസഭ ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 84,72000 രൂപയും ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ ചലഞ്ച് വഴി ലഭിച്ച 50 ലക്ഷം രൂപയും ചേർത്ത് 1,34,72,000 രൂപ ഉപയോഗിച്ചാണ് പാർക്ക്നിർമ്മിച്ചത്.
ഉത്സവാന്തരീക്ഷത്തിൽ കക്ഷിരാഷ്ട്രീയ ബേധമന്യേ എല്ലാ വിഭാഗം ആളുകളും പങ്കെടുത്ത ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പിൻ്റെ പദ്ധതിയായ ഡെസ്റ്റിനേഷൻ ചലഞ്ച് വഴി സംസ്ഥാനത്ത് ആദ്യമായി പാർക്ക് നിർമ്മിക്കാൻ തയ്യാറായ നഗരസഭ ഭരണ സമിതിയെ മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്രശംസിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ വർഷങ്ങളിലായി കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നഗരസഭയിൽ നടപ്പിലാക്കിയത്. നഗരസഭയുടെ സ്വപ്ന പദ്ധതികളായ മുനിസിപ്പൽ സ്റ്റേഡിയം, അർബൻ ഹോസ്പിറ്റൽ കെട്ടിടം, അർബൻ സബ് സെൻ്റർ കെട്ടിടങ്ങൾ, ഐറിഷ് പദ്ധതി, എക്കോ ഫ്രണ്ട്ലി പാർക്ക്, വനിത ഹെൽത്ത് ക്ലബ്ബ്, തുടങ്ങി നിരവധി പദ്ധതികളുടെ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്.

അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലുകൾക്ക് സർക്കാർ നൽകേണ്ട തുക യഥാസമയം കിട്ടാതെ വരുമ്പോൾ നഗരസഭ തനത് ഫണ്ടിൽ നിന്നും എടുത്ത് വിതരണം ചെയ്ത് എല്ലാ വിഭാഗം ആളുകളുടേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ട്. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട സി.പി.ഐ.എം ഈ കഴിഞ്ഞ കാലയളവിൽ ഒരു സമരം പോലും നഗരസഭക്കെതിരെ ചെയ്യാൻ കഴിയാത്തവർ ഭരണ സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുകയാണെന്നും ഇത് പൊതുജനം തള്ളിക്കളയുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.പാർക്കുമായി ബന്ധപ്പെട്ട എസ്റ്റിമേഷൻ നടപടി മുതൽ വർക്ക് ഏറ്റെടുത്ത് നടത്തിയത് സർക്കാർ ഏജൻസിയായ സ്റ്റീൽ ഇൻട്രസ്റ്റിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) എന്ന കമ്പനിയാണ്. ഇതിൽ സെൻ്റേജ് ഇനത്തിലും ജി.എസ്.ടി ഇനത്തിലും 26 ലക്ഷത്തോളം രൂപ വരുന്നുണ്ട്.ഇത് കഴിഞ്ഞ് ബാക്കിയുള്ള തുകയാണ് എസ്റ്റിമേറ്റിൽ വരുന്നത്. എസ്റ്റിമേറ്റിൽ പറഞ്ഞ മുഴുവൻ തുകയും ഇതുവരെ കമ്പനിക്ക് നൽകിയിട്ടില്ല. ഒരു വർഷത്തേക്കാണ് കമ്പനിയുമായി കരാർ എന്നും ഇതുസംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് സർക്കാർ ഏജൻസിയായ സ്റ്റീൽ ഇൻട്രസ്റ്റിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) ആണെന്നും പരാതി ഏജൻസിക്ക് കൈമാറിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.



വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.എം.റിയാസ്, റൂബി ഖാലിദ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !