എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ ശിപാര്‍ശ. പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണത്തിലാണ് നടപടി.
അഞ്ച് കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ഡിജിപിയുടെ ശിപാര്‍ശ.അനധികൃത സ്വത്തു സമ്പാദനം, കവടിയാറിലെ കെട്ടിടനിര്‍മാണം അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ശിപാര്‍ശ നല്‍കിയത്. ഡിജിപിയുടെ ശിപാർശ സർക്കാർ വിജിലൻസ് മേധാവിക്ക് കൈമാറും.
സാന്പത്തിക ആരോപണങ്ങളായതിനാൽ പ്രത്യേക സംഘത്തിന് അന്വേഷിക്കാനാകില്ലെന്നും ഡിജിപി പറഞ്ഞു. പി.വി.അൻവർ എംഎൽഎയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ശിപാർശ നൽകിയത്.
അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. മറ്റ് ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കുന്ന ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് അജിത് കുമാറിൽ നിന്ന് മൊഴിയെടുക്കാനായി നോട്ടീസ് നൽകും.
Content Summary: Vigilance investigation against ADGP MR Ajith Kumar Recommendation
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !