എയർ കേരള: അടുത്ത വർഷം മാർച്ചിൽ ആദ്യ വിമാനം പറന്നുയരുമെന്ന് അധികൃതർ

0

സെറ്റ് ഫ്ലൈ ഏവിയേഷന്‍റെ എയർ കേരള എയർ ലൈൻ കമ്പനിയുടെ ആദ്യ വിമാനം അടുത്ത വർഷം മാർച്ചിൽ പറന്നുയരുമെന്ന് അധികൃതർ. എയർ കേരള മാനേജ്മെന്‍റ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മന്ത്രി കെ.രാംമോഹൻ നായിഡു, കേന്ദ്ര വ്യോമ ഗതാഗത മേധാവി അതുൽ മന്‍റോള, സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്ത് തുടങ്ങിയവർ സംബന്ധിച്ചു. സർക്കാരിന്‍റെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ പിന്തുണയും മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയതായി എയർ കേരള അധികൃതർ പറഞ്ഞു.

എയർ കേരള ഡോട്ട് കോം ഇന്ത്യൻ വ്യോമയാന മേഖലയിൽ പുത്തനുണർവ് പകരുമെന്ന് ചെയർമാൻ അഫി അഹ്‌മദ്‌ പറഞ്ഞു. സിഇഒ ഹരീഷ് കുട്ടിയുടെ 35 വർഷത്തോളം നീണ്ട പരിചയം എയർ കേരള ഡോട്ട് കോമിനെ ഉയരങ്ങളിൽ എത്തിക്കാൻ ഏറെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എയർ കേരള പാസഞ്ചർ സർവീസുകൾക്ക് പുറമെ കാർഗോ സാധ്യതകളെ കുറിച്ചും, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള ചരക്കു നീക്ക സാധ്യതകളെ കുറിച്ചും പഠിച്ചു വരികയാണെന്ന് വൈസ് ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു. പദ്ധതികൾ മന്ത്രിയുമായി വിശദമായി ചർച്ച ചെയ്‌തെന്നും, അനുമതികൾ വേഗത്തിലാക്കാൻ സാധ്യമായ എല്ലാ സഹകരണവും സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സിഇഒ ഹരീഷ് കുട്ടി വ്യക്തമാക്കി.

Content Summary: Air Kerala: Officials say the first flight will take off in March next year

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !