ആതവനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി സഘടിപ്പിക്കുന്ന ഓണസമൃദ്ധി കർഷക ചന്തയ്ക്ക് തുടക്കമായി.
ദേശീയപാത വെട്ടിച്ചിറ ചുങ്കത്ത് ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ആതവനാട് പഞ്ചായത്ത് പ്രസിഡൻ്റ് ടി പി സിനോബിയ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെടി ഹാരിസ് അധ്യക്ഷനായി.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ കുഞ്ഞഹമ്മദ്,വാർഡ് മെമ്പർമാരായ എം സി ഇബ്രാഹിം,നാസർ പുളിക്കൽ,റുബീന ജാസ്മിൻ, സക്കറിയ,മുസ്തഫ മുഞ്ഞക്കൽ, കൃഷി ഓഫീസർ പി വി സുമയ്യ,കൃഷി അസിസ്റ്റൻ്റുമാർ,പി ജുമൈല,സി ഫാസില, കുടുംബശ്രീ ചെയർപേഴ്സൺ സുജാത,കുടുംബശ്രീ സംരംഭകർ,കർഷകർ എന്നിവർ സംബന്ധിച്ചു.
ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടാവുന്ന വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത ആരംഭിച്ചിട്ടുള്ളത്. അതവനാട് ഗ്രാമപഞ്ചായത്തിലെ കർഷകരിൽ നിന്നും സംഭരിച്ച നാടൻ പച്ചക്കറികൾ ലഭ്യമാണ്. സെപ്റ്റംബർ14 ന് സമാപിക്കും.
Content Summary: Onam Chanta has started in Athavanad Gram Panchayat
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !