![]() |
പ്രതീകാത്മക ചിത്രം |
കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരി കുഴഞ്ഞുവീണു മരിച്ചു. കൊച്ചി എളമക്കരയിലാണ് സംഭവം. ആർഎംവി റോഡ് ചിറക്കപ്പറമ്ബില്‍ ശാരദ നിവാസില്‍ വി.എസ്.
രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വയനാട് സ്വദേശിയാണ് അരുന്ധതി. എട്ട് മാസം മുമ്ബാണ് വിവാഹം കഴിഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകും.
Content Summary: A 24-year-old woman collapsed and died while exercising at the gym
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !