എടപ്പാൾ വട്ടംകുളം അമ്പിളി കലാസമിതി സുവർണജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും

0

എടപ്പാൾ:
 
വട്ടംകുളം അമ്പിളി കലാസമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഒരു വർഷം നീണ്ടു നില്‍ക്കുന്ന പരിപാടികൾക്ക് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാംസ്ക്കാരിക ഘോഷയാത്ര, നാടകം, പാട്ടുത്സവം, സ്വരമേളം, ഫിലിം ഫെസ്റ്റിവെൽ, നാട്ടുവേല, താളമേളം, വർണ മേളം, നൃത്തോത്സവം,നാടകോത്സവം തുടങ്ങി വിവിധ പരിപാടികൾ ആഘോഷ ഭാഗമായി നടക്കും.1975-ലാണ് അമ്പിളി കലാസമിതി രൂപീകരിക്കപ്പെടുന്നത്.

കലാ, സാസ്കാരിക, സാമൂഹ്യ രംഗങ്ങളില്‍  കൃത്യമായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ അമ്പിളി കലാസമിതിക്ക് കഴിഞ്ഞതായി സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനി വൈകിട്ട് 4.30ന് വട്ടംകുളം സെൻ്ററിൽ സാംസ്കാരിക ഘോഷയാത്ര നടക്കും. തുടർന്ന് വട്ടംകുളം സിപിഎൻയുപി സ്കൂളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനാകും. 

മികച്ച ചലചിത്ര നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ബീന ആർ ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേർ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. രാത്രി 7 ന് ബീന ആർ ചന്ദ്രൻ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം ഒറ്റഞാവൽമരം, 8ന് അമ്പിളി കലാസമിതിയുടെ അവതരിപ്പിക്കുന്ന ആറങ്ങോട്ടുകര സി എം നാരായണൻ സംവിധാനവും പി വി നാരായണൻ രചനയും നിർവഹിച്ച തേൻമാവ് നാടകവും അരങ്ങേറും.

സ്വാഗതസംഘം ചെയർമാൻ ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ കൺവീനർ ടി വി ജയപ്രകാശ്, അമ്പിളി കലാസമിതി പ്രസിഡൻ്റ് ഇ ചന്ദ്രശേഖരൻ, ഇ ശങ്കരൻ, പി കുമാരൻ, പി വി നാരായണൻ, പി എൻ ദിവാകരൻ, സി വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Content Summary: Edappall Vattamkulam Ambili Kala Samithi
Golden Jubilee celebrations will begin on Saturday

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !