ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ആയ യുപിഐ വഴിയുള്ള പ്രതിദിന ശരാശരി ഇടപാടുകളുടെ എണ്ണത്തില്‍ എട്ടുമടങ്ങ് വര്‍ധന. കോവിഡ് മഹാമാരി പിടിമുറുക്കിയ 2020 വര്‍ഷത്തിലെ സെപ്റ്റംബറില്‍ ആറു കോടിയായിരുന്നു പ്രതിദിന ശരാശരി ഇടപാടുകള്‍.നാലുവര്‍ഷം കഴിഞ്ഞ് ഈ വര്‍ഷം സെപ്റ്റംബര്‍ മാസമാകുമ്പോള്‍ ഇടപാടുകളുടെ എണ്ണം 50 കോടിയായി ഉയര്‍ന്നു.
സെപ്റ്റംബറില്‍ മാത്രം 1504 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇക്കാലയളവില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകള്‍ നടന്നതായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് നോക്കിയാലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 42 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.മുന്‍വര്‍ഷം സെപ്റ്റംബറില്‍ മാസത്തില്‍ 1055 കോടി ഇടപാടുകളാണ് നടന്നത്.
പ്ലാറ്റ്ഫോമിന്റെ വളര്‍ച്ച ബാങ്കുകളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ട്. 2024 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 608 ബാങ്കുകള്‍ യുപിഐ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. 2020ല്‍ ഇത് 174 മാത്രമായിരുന്നു.
Content Summary: Eightfold increase in daily UPI transactions
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !