മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി ആതവനാട് ഗ്രാമപഞ്ചായത്തിൽ മാതൃക പദ്ധതികൾക്ക് തുടക്കമായി

0

കരിപ്പോൾ:
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി ആതവനാട് ഗ്രാമപഞ്ചായത്തിൽ മാതൃക പദ്ധതികൾക്ക് തുടക്കമായി.
ഒക്ടോബർ രണ്ടിന് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങൾ ഹാളിൽ, ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്ഥാപിച്ച ഇന്ററാക്ടിവ് പാനൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.സിനോബിയ ഉദ്ഘാടനം ചെയ്ത് പദ്ധതികൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി ഹാരിസ് അധ്യക്ഷനായി.

തുടർന്ന് കൂടശ്ശേരി ജി.യു.പി സ്കൂളിനെ  ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുകയും മികച്ച ഗ്രീൻ ഗാർഡ് വിദ്യാർത്ഥിക്കൾക്കുള്ള ആദരവും മികച്ച ഗ്രീൻ ഗാർഡ് സ്കൂളിനുള്ള  അവാർഡും കൈമാറി.

പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ആദരവും ആയുർവ്വേദ മരുന്നുകളുടെ വിതരണവും നടത്തി.തുടർച്ചയായി 100 ശതമാനം യൂസർ ഫീ ശേഖരിച്ച വാർഡ് മെമ്പർമാരായ നാസർ പുളിക്കലിനും ടി.പി.സിനോബിയക്കും പ്രത്യേകം ആദരവും നൽകി. പഞ്ചായത്തിലെ 14 സ്ഥാപനങ്ങൾ ഹരിത ഓഫീസായി പ്രഖ്യാപിക്കുകയും ചെയ്തു.

ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി സലീന സ്വാഗതവും ഹെഡ് ക്ലാർക്ക് റജി നന്ദിയും പറഞ്ഞു.

പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ,കുടുംബശ്രീ ചെയർപേഴ്സൺ സുജാത, ആയുർവ്വേദ ഡോക്ടർ ഷാമ്മാ മുഹമ്മദ്, ഹരിതകേരളം മിഷൻ ബ്ലോക്ക് ആർ .പി നിമിത തുടങ്ങിയവർ പങ്കെടുത്തു.

നിങ്ങളുടെ നാട്ടിലെ വിശേഷങ്ങൾ ഇനി ലോകം അറിയട്ടെ... വാർത്തകളും വിശേഷങ്ങളും
വാട്സാപ്പ് ചെയ്യുക 

Content Summary: Model projects have been started in Athavanad village panchayat as part of the public campaign for Garbage Muktam Navkerala

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !