കുറ്റിപ്പുറത്ത് നിർത്താതെ പോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് CPI(M) സമ്മേളന പ്രമേയം.. വി.കെ.രാജീവ് വളാഞ്ചേരി ഏരിയ സെക്രട്ടറി

0

കുറ്റിപ്പുറം:
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിർത്താതെ പോകുന്ന ട്രൈനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കണമെന്നും ചരക്ക് കയറ്റിറക്ക് നിർത്തലാക്കാനുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും സിപിഐ എം വളാഞ്ചേരി ഏരിയാ സമ്മേളനം ആവിശ്യപ്പെട്ടു. 

ഇരിമ്പിളിയം, എടയൂർ പഞ്ചായത്തിലെ പന്നി ശല്യത്തിനെതിരെ നടപടി സ്വീകരിക്കുക, കുറ്റിപ്പുറത്ത് സ്ഥാപിക്കുന്ന ഖരമാലിന്യ പ്ലാന്റ് വിശദമായ പഠനത്തിന് ശേഷം മാത്രം നടപ്പിലാക്കുക, കുറ്റിപ്പുറം ടൗണിൽ നിന്നും ഭാരതപുഴയിലെക്ക് മാലിന്യം ഒഴുക്കുന്നതിനെതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ആതവനാട് പുന്നക്കത്തടം റോഡ് പ്രവർത്തികൾ അടിയന്തിരമായി പൂർത്തീകരിക്കുക, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനരധിവാസത്തിന് അടിയന്തിരമായി കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കുക എന്നി പ്രമേങ്ങളും സമ്മേളനം അംഗീകരിച്ചു. 

കെ രാമചന്ദ്രൻ, പി കുഞ്ഞാലി നഗറിൽ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിൽ സി വിജയകുമാർ, വി പി റംല, ടി പി ജംഷീർ, കെ എം ഫിറോസ് ബാബു എന്നിവർ പ്രമേങ്ങൾ അവതരിപ്പിച്ചു. എ മമ്മു ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. 

പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് എന്നിവർ മറുപടി നൽകി. സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, അബ്ദുള്ള നവാസ്, വി പി സക്കറിയ, പി കെ കാലീമുദ്ധീൻ, ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ് എന്നിവർ സംസാരിച്ചു. വി കെ രാജീവ് നന്ദി പറഞ്ഞു. സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ട് നടന്ന വളണ്ടിയർ മാർച്ചിലും പ്രകടനത്തിലും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു

Content Summary: CPI(M) conference resolution to allow trains that do not stop at Kuttippuram to stop.. V.K. Rajeev Valanchery Area Secretary

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !