ചൊവ്വാഴ്ച താനൂരിൽ പതാക ഉയരും .
ജനുവരി 1,2,3 തിയ്യതികളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഡിസംബർ 31 ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ താനൂർ ചീരാൻ കടപ്പുറത്തെ സീതാറാം യച്ചൂരി നഗറിൽ പതാക ഉയരുന്നത്.
പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും കൊടിമരവും സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ദീപശിഖയും 31ന് അത്‌ലറ്റുകളുടെയും ഇരുചക്രവാഹനങ്ങള്ുടയും അകമ്പടിയോടെ സമ്മേളന നഗരിയിലെത്തും. ദീർഘകാലം പാർടി താനൂർ ഏരിയാ സെക്രട്ടറിയായിരുന്ന ഇ ഗോവിന്ദന്റെ വസതിയിൽനിന്നാണ് ദീപശിഖ ജാഥ പുറപ്പെടുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാറാണ് ക്യാപ്‌റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു റിലെ ഉദ്ഘാടനംചെയ്യും. ഇ കെ ഇമ്പിച്ചി ബാവയുടെ വീട്ടിൽനിന്നാണ് പതാക ജാഥ ആരംഭിക്കുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഖലിമുദ്ദീനാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ ഉദ്ഘാടനംചെയ്യും. ഈ ജാഥകൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകിട്ട് 5 മണിയോടെ മൂച്ചിക്കലിൽ സംഗമിച്ച് താനൂരിലേക്ക് പുറപ്പെടും.
ദീർഘകാലം തിരൂരങ്ങാടി ഏരിയാ സെക്രട്ടറിയായിരുന്ന പി പരമേശ്വരൻ എമ്പ്രാന്തിരിയുടെ വസതിയിൽനിന്നാണ് കൊടിമരജാഥ ആരംഭിക്കുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയയാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനംചെയ്യും. തുടർന്ന് മൂന്ന് ജാഥകളും വൈകിട്ട് ആറിന് പൊതുസമ്മേളന നഗരിയിൽ സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ മന്ത്രി വി അബ്ദുറഹ്‌മാൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും
ജനുവരി ഒന്നിന് ബുധൻ രാവിലെ 10ന് മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളന നഗറിൽ രാവിലെ 9.30 ന് മുതിർന്ന നേതാവ് പാലോളി മുഹമ്മദ്‌കുട്ടി പതാക ഉയർത്തും. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും വൈകിട്ട് പൊതുചർച്ചയും നടക്കും. രണ്ടാം ദിനം പൊതു ചർച്ച തുടരും. തുടർന്ന് ചർച്ചക്കുള്ള മറുപടി. മൂന്നാം ദിനം ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ, ജില്ലാകമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കൽ എന്നിവ നടക്കും. വൈകിട്ട് നാലിന് താനൂർ ഹാർബർ പരിസരത്തു നിന്നും ചുവപ്പ് വളന്റിയർ മാർച്ചും താനൂർ ബീച്ച് റോഡ് ഗ്രൗണ്ടിൽ നിന്നും പൊതു പ്രകടനവും ആരംഭിക്കും. വൈകിട്ട് 5.30ന് സീതാറാം യെച്ചൂരി നഗറിൽ (ചീരാൻകടപ്പുറം) ആണ് പൊതുസമ്മേളനം.
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
18 ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 332 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ആദ്യമായി താനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തെ നാട്
നാട് വലിയ ആവേശത്തേ ടെയാണ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ തിരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാർട്ടിയുടെ പുതിയ മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി.സക്കറിയ തെരെഞ്ഞെടുക്കപെട്ടേക്കുമെന്നാണ് സൂചന. വളാഞ്ചേരി സ്വദേശിയായ വി.പി സക്കറിയ ദീർഘകാലം പാർട്ടിയുടെ സെക്രട്ടേറിയേറ്റ് മെമ്പറും നിലവിൽ ClTU ജില്ലാ സെക്രട്ടറിയുമാണ്. മികച്ച സംഘാടകനായ വി.പി സക്കറിയയെ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ജില്ല യുടെ സെക്രട്ടറി യായി തെരെഞ്ഞെടുക്കപ്പെടണമെന്നാണ് ഭൂരിപക്ഷം പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത്.എഴുപത് ശതമനത്തിലധികം മുസ്ലീങ്ങൾ അധിവസിക്കുന്ന മലപ്പുറം ജില്ലയിൽ നിന്നും ഒരു മുസ്ലീം പ്രതിനിധി ജില്ലാ സെക്രട്ടറി ആവുന്നത് ഗുണകരമാകുമെന്ന ചിന്ത സംസ്ഥാന നേതൃത്യത്തിനു മുണ്ട്.
നിലവിൽ ജില്ലാ സെക്രട്ടറിയായ ഇ.എൻ മോഹൻദാസ് രണ്ട് ടേം ജില്ല സെക്രട്ടറിയായിരുന്നു. വീണ്ടും ജില്ലാ സെക്രട്ടറിയായി വരാൻ ആഗ്രഹിക്കുന്നില്ല എന്ന അദ്ദേഹത്തിൻ്റെ നിലപാടാണ് പുതിയ ജില്ലാ സെക്രട്ടറി ചർച്ചകൾ സജീവമാകുന്നത്.
മുൻ എം.എൽ.എ. വി.ശശികുമാർ.വി.പി അനിൽ ,ഇ.ജയൻ എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ടങ്കിലും വി.പി സക്കറിയക്ക് നറുക്ക് വീഴാനാണ് സാധ്യത. അല്ലാത്തപക്ഷം രണ്ടാം സ്ഥാനം കൽപ്പിക്കപ്പെടുന്നത് ഇ.ജയനാണ്.
സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ അനുബന്ധപരിപാടികൾ നടന്നുവരികയാണ്.
സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി
സംഘാടക സമിതി ചെയർമാനും കായിക വകുപ്പ് മന്ത്രിയുമായ വി അബ്ദുറഹിമാൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ, ഏരിയാ സെക്രട്ടറി സമദ് താനാളൂർ, കെടി ശശി, വി അബ്ദുറസാഖ് എന്നിവർ തിരൂരിൽ നടത്തിയ വാർത്താ സമ്മേളത്തിൽ അറിയിച്ചു
Content Summary: CPI(M) Malappuram district conference to be held in Thanur on January 1, 2 and 3. V.P. Zakaria may become district secretary.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !