Trending Topic: Latest

ബീഫ് കറി കഴിച്ചതിന് പിന്നാലെ 84 കാരിക്ക് ദേഹാസ്വാസ്ഥ്യം; ശ്വാസ കോശത്തിൽ നിന്ന് നീക്കിയത് 2 സെന്‍റി മീറ്റർ നീളമുളള എല്ല്

0

ബീഫ് കഴിച്ചതിന് തുടർന്ന് 84കാരി ദേഹാസ്വാസ്ഥ്യം മൂലം അവശനിലയിലായി. കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് ബീഫിലെ എല്ല്.

മൂന്ന് ദിവസങ്ങൾക്ക് മുൻപ് രാത്രി ഭക്ഷണത്തിന് ഒപ്പം ബീഫ് കഴിച്ചതിന് പിന്നാലെ നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകകയായിരുന്നു. അമൃത ആശുപത്രിയിലെ ഇന്‍റർവെൻഷണൽ പൾമണോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് 2 സെന്‍റി മീറ്ററോളം നീളമുള്ള ബീഫിന്‍റെ എല്ലാണ് നീക്കിയത്.

വയോധികയുടെ വലത് ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂർണമായി അടച്ച നിലയിലായിരുന്നു ബീഫിന്‍റെ എല്ലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോളാവാം കറിയിലെ എല്ല് ശ്വാസകോശത്തിലേക്ക് എത്തിയത്.

Content Summary: 84-year-old woman falls ill after eating beef curry; 2-centimeter bone removed from lung

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !