ചാറ്റ് ജിപിടിയേയും ജെമിനിയേയുമൊക്കെ കടത്തി വെട്ടി ചൈനയുടെ സ്വന്തം 'ഡീപ് സീക്ക്'; അറിയാം...എന്താണ് ഡീപ് സീക്ക് ? | Explainer

0

കുറച്ചു പേര്‍ മാത്രമാണ് ദിവങ്ങള്‍ക്ക് മുന്‍പു വരെ ഡീപ്സീക്ക് എന്ന പേര് കേട്ടിട്ടുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിലിക്കണ്‍ വാലിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് ഡീപ്സീക്ക്. പുറത്തിറക്കിയതു മുതല്‍ ടെക്നോളജി ലോകത്തിന്റെ  ശ്രദ്ധപിടിച്ചുപറ്റിയ എ.ഐ ടൂളാണ് ഡീപ്സീക്ക്. ജനപ്രിയ ടൂളികളായ ചാറ്റ് ജിപിടി,  ജെമിനി, ക്ലോസ്ഡ് എ.ഐ എന്നിവയെ എല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ചൈനയില്‍ നിന്നുളള എ.ഐ ചാറ്റ്ബോട്ട് 

എന്താണ് ഡീപ്സീക്ക്?

ചൈനയിലെ  ഹാങ്സു കേന്ദ്രീകരിച്ചുള്ള ക്വാണ്ടിറ്റേറ്റീവ് അനാലിസിസ് സ്ഥാപനമായ ഹൈ– ഫ്ളയര്‍ ക്യാപിറ്റലിന്റെ സബ്സിഡറിയായ ലാബ് വികസിപ്പിച്ച എ.ഐ മോഡലാണ് ഡീപ് സീക്ക്. 2023ല്‍ ലിയാങ് വെന്‍ഫെങ് എന്ന എന്‍ജിനിയറാണ് ഇത് സ്ഥാപിച്ചത്. ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ ചാറ്റ് ബോട്ടുകളെ വെല്ലുന്ന നിരവധി ഭാഷാ മോഡലുകള്‍ ഡീപ് സീക്ക് പുറത്തിറക്കിയിട്ടുണ്ട്. ജനുവരി പത്തിനാണ് അതിന്റെ ആദ്യത്തെ സൗജന്യ ചാറ്റ് ബോട്ട് ഡീപ് സീക്ക് V3 പുറത്തിറക്കിയത്. 


ഡീപ് സീക്ക് –V3 മോഡല്‍ അപ്പിളിന്റെ സ്റ്റോറില്‍ യു.എസ്, യു.കെ. , ചൈന എന്നീ രാജ്യങ്ങളില്‍  ടോപ്  റേറ്റ്ഡ് ഫ്രീ ആപ്പായി മാറി. എ.ഐയിലെ സിലിക്കണ്‍ വാലി കുത്തകയാണ് ഡീപ് സീക്ക് അട്ടിമറിച്ചത്. ഡീപ് സീക്കിന്റെ ഏറ്റവും പുതിയ റിലീസായ R1 തരംഗമായി മാറിയിരിക്കുകയാണ്. മറ്റ് എ.ഐ ടൂളുകളെ അപേക്ഷിച്ച അണ്‍ലിമിറ്റഡ് യൂസേജ്, ഓപ്പണ്‍ സോഴ്സ്, കോസ്റ്റ് എഫിഷ്യന്റ് എന്നിവയാണ് ഡീപ് സീക്കിന്റെ പ്രത്യേകതകള്‍ . വിവിധ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക്് ഉത്തരം നല്‍കുന്നതിനുള്ള എ.ഐ പ്രകടം അളക്കുന്നതിനുള്ള ടെസ്റ്റില്‍  ഓപ്പണ്‍ എ.ഐയുടേതിനാക്കാള്‍ ഉയര്‍ന്ന സ്കോറാണ് ഡീപ് സീക്ക് നേടിയത്. 

കാര്യക്ഷമതയിലും  ഉപയോഗത്തിലും ഡീപ് സീക്ക് അതിന്റെ പ്രതിയോഗികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഓപ്പണ്‍ എ.ഐ, മെറ്റ തുടങ്ങിയ കമ്പനികള്‍ക്ക് വില കൂടിയ എ.ഐ ചിപ്പുകളും  മറ്റ് സംവിധാനങ്ങളും ആവശ്യമായി വരുമ്പോള്‍  അതിന്റെ പകുതി  വിഭവസമാഹരണത്തോടെയാണ് ഡീപ് സീക്ക് തത്തുല്യ  പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത്. ലോകത്തിലെ മുന്‍നിര കമ്പനികള്‍ സാധാരണയാ 16,000 ചിപ്പുകളോ അതില്‍ കൂടുതലോ ഉളള സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് അവരുടെ ചാറ്റ് ബോട്ടുകളെ പരിശീലിപ്പിക്കുന്നത്. എന്നാല്‍ ഏകദേശം 2000 എന്‍വിഡിയ ചിപ്പുകള്‍ ഉപയോഗിച്ചാണ്  ഡീപ് സീക്ക് തന്റെ ചാറ്റ് ബോട്ടുകളെ പരിശീലിപ്പിച്ചത്. 



കൂടുതല്‍ താങ്ങാവുന്ന എ.ഐ ഹാര്‍ഡ്‍വെയറിന്റെ ഉപയോഗവും  മോഡല്‍ പരിശീലനത്തിനുള്ള നൂതന സമീപനങ്ങളും  ചെലവ് കുറച്ച് എതിരാളികളുമായി മല്‍സരിക്കുന്നതിന് പ്രാപ്തരാക്കുന്നു. ഓപ്പണ്‍ എഐ മോഡലായ ചാറ്റ് ജിപിടിയില്‍ നിന്ന് വ്യത്യസ്തമായി പ്രതികരിക്കുന്നതിന് മുന്‍പ് തന്റെ ന്യായ വാദം ഡീപ് സീക്ക് വ്യക്തമാക്കുന്നു. ഈ ഓപ്പണ്‍ സോഴ്സ് സമീപനം ഡീപ് സീക്കിന്റെ സാങ്കേതിക വിദ്യയെ ആകര്‍ഷണീയമാക്കുന്നു. 

ഡീപ് സീക്കിന്റെ സ്വീകാര്യത എന്തുകൊണ്ട്?

സൗജന്യമായതും പരിധിയില്ലാത്ത ഓപ്പണ്‍ സോഴ്സ് എന്നിവയാണ് ഈ ചൈനീസ് എ.ഐ അസിസ്റ്ററ്റിന്റെ  വന്‍ സ്വീകാര്യതയ്ക്ക് കാരണം. സുതാര്യത, കാര്യക്ഷമത എന്നിവ മൂലം എല്ലാവര്‍ക്കും എ.ഐ ആക്സസ് ചെയ്യാനാകും. ഓപ്പണ്‍ സോഴ്സ് ആയതിനാല്‍  ഡീപ് സീക്കിന്റെ API ചെലവ് മറ്റ് തത്തുല്യ മോഡലുകളേക്കാള്‍ 90% കുറവാണ്.  ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടിക്ക് സമാനമായ R1 പവര്‍ ഇന്റര്‍ഫേസുള്ള ഡീപ്സീക്കിന് ഉപയോക്താക്കള്‍ക്കായി സൗജന്യ വെബ്സൈറ്റും മൊബൈല്‍ ആപ്ളിക്കേഷനും ഉണ്ട്. നിലവില്‍ ശക്തി കുറഞ്ഞ ജിപിടി ഫാമിലി മോഡലുകളില്‍ മാത്രമാണ് വെബ് സെര്‍ച്ച് ലഭ്യമായിട്ടുളളത്. 

എന്താണ് ഓപ്പണ്‍ സോഴ്സ്?

മറ്റ് പല കമ്പനികളേയും പൊലെ ഡീപ് സീക്ക് അതിന്റെ ഏറ്റവും പുതിയ എ.ഐ സിസ്റ്റത്തിന്റെ കംപ്യൂട്ടര്‍ കോഡ്   മറ്റ്  ബിസിനസുകാരും ഗവേഷകരുമായും പങ്കിടുന്നു. സമാന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സ്വന്തം ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും ഇത് മറ്റുളളവരെ അനുവദിക്കുന്നു. 2023ല്‍ മെറ്റ ലാമ എന്ന എ.ഐ സിസ്റ്റം ഓപ്പല്‍ സോഴ്സ് ചെയ്തിരുന്നു. ടെക് ഭീമന്മാരായ  മെറ്റ പോലുള്ള കമ്പനികള്‍ അവരുടെ സാങ്കേതിക വിദ്യകള്‍ ഓപ്പണ്‍ സോഴ്സ് ചെയ്താല്‍ മാത്രമേ ഇത്തരം സാങ്കേതിക വിദ്യകള്‍ വികസിക്കൂ എന്ന  സാധരണ പൊളിച്ചെഴുതുക കൂടിയാണ് ഡീപ് സീക്ക് ചെയ്തത്. 

എ.ഐ വികസിപ്പിക്കുന്നതിനുളള ചൈനയുടെ കഴിവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  ചൈനയിലേക്കുള്ള  അഡ്വാന്‍സ്ഡ്  സെമി‌കണ്ടക്ടര്‍ കയറ്റുമതിയില്‍ യു.എസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സമയത്താണ് ഡീപ്സീക്കിന്റെ മുന്നേറ്റം. ഡീപ്സീക്കിന്റെ വളര്‍ച്ച ടെക് ഭീമന്മാരായ എന്‍വിഡിയ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങി എ.ഐ ഇന്‍ഫ്രാസ്്ട്രക്ച്ചറില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ കമ്പനികളെ  ചെറുതായൊന്നുമല്ല ബാധിച്ചിട്ടുളളത്.  ഡീപ് സീക്കിന്റെ ഓഹരി ഉയര്‍ന്നതോടെ  പ്രധാന എ.ഐ കമ്പനികളുടെയെല്ലാ ഓഹരികള്‍ ഇടിഞ്ഞു. കുറഞ്ഞ ചെലവില്‍ ചൈനീസ് മോഡലുകള്‍ എത്തുന്നത് സ്ഥാപിത യു.എസ് മോഡലുകള്‍ക്ക്  വന്‍ തിരിച്ചടി നല്‍കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 

Content Summary: China's own 'DeepSeek' has bypassed Chat GPT and Gemini. What is DeepSeek?

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !