പുത്തനത്താണി: തിരുനാവായ റോഡിനു സമീപം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൻ്റെ ഗോഡൗണിൽ വൻ തീപിടുത്തം. ഗ്രാൻ്റ് സിൽക്സ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.
കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. നാട്ടുകാർ, വാഹന യാത്രക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. തുടർന്ന് തിരൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കൽപകഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഗോഡൗണിലെ വസ്ത്രങ്ങൾ കത്തി നശിച്ചിട്ടുണ്ട്, ആളപായമില്ല,
Video:
Content Summary: Massive fire breaks out in a godown of a commercial establishment in Puthanathani
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !