ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത്. ടൊവിനോയ്ക്ക് സമീപമാണ് മന്ത്രി ഇരുന്നിരുന്നത്. വേദിയിലേക്ക് എത്തിയ ആസിഫ് അലിക്ക് മന്ത്രി കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ ഇത് ശ്രദ്ധിക്കാതെ ആസിഫ് ടൊവിനോയ്ക്ക് അടുത്തുള്ള സീറ്റിൽ ഇരുന്നു. തുടർന്ന് ടൊവിനോ ആണ് ഹസ്തദാനത്തിനായി മന്ത്രി കൈ നീട്ടി നിൽക്കുന്നത് ആസിഫിന്റെ ശ്രദ്ധയിൽ എത്തിച്ചത്. തുടർന്ന് നടൻ മന്ത്രിക്ക് കൈകൊടുക്കുകയായിരുന്നു. വിഡിയോ വൈറലായതിനു പിന്നാലെ മന്ത്രി തന്നെ ഈ വിഡിയോ പോസ്റ്റ് ചെയ്തു.
'ഞാനും പെട്ടു' എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്. പിന്നാലെ രസകരമായ കമന്റുകളുമായി ബേസിൽ ജോസഫും ടൊവിനോയും ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. 'വെൽക്കം സർ വെൽക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം'- എന്നാണ് ബേസിൽ കുറിച്ചത്. 'പക്ഷെ തക്ക സമയത്ത് ഞാൻ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്'- എന്നായിരുന്നു ടൊവിനോയുടെ കമന്റ്.
Video Source:
Content Summary: 'Welcome sir, welcome to our hearts'; Education Minister at the Kai Kitta Club
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !