മഞ്ചേരി: ആമയൂരിൽ സുഹൃത്തായ 18 കാരി തൂങ്ങിമരിച്ചതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന 19 കാരൻ തൂങ്ങി മരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി സജീർ ആണ് തൂങ്ങിമരിച്ചത്. ചാലിയാർ പുഴയിൽ എടവണ്ണ പുകമണ്ണിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പുറത്ത് കടക്കുകയായിരുന്നു. പിന്നീട് ചാലിയാർ പുഴയിൽ എത്തിയ യുവാവ് പുകമണ്ണ് കടവിൽ തൂങ്ങിമരിക്കുകയായിരുന്നു. മുമ്പ് ജീവനൊടുക്കിയ പതിനെട്ടുകാരിയും സജീറും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു.
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനായിരുന്നു ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരിച്ചത്. വിവാഹത്തിന് ഷൈമയ്ക്ക് താല്പര്യം ഇല്ലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ആൺസുഹൃത്തായ സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹം. ഷൈമ മരിച്ചതറിഞ്ഞ് സജീറും കൈ ഞരമ്പ് മുറിച്ച് മരിക്കാൻ ശ്രമം നടത്തിയിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട സജീർ മഞ്ചേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാണ് ഇന്നലെ ആരുമറിയാതെ പുറത്തിറങ്ങി ജീവനൊടുക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Summary: 18-year-old girl hangs herself to death on the third day after her marriage; boyfriend tries to commit suicide by cutting his wrist
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !