Trending Topic: Latest

പഞ്ചസാരയുടെ അമിത ഉപഭോ​ഗം; ശരീരത്തിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്..

0

ഭക്ഷണത്തിൽ പഞ്ചസാര കൂടിയാൽ ആരോ​ഗ്യം അത്ര മധുരിക്കണമെന്നില്ല. പ്രമേഹം വന്ന് വാതിൽ മുട്ടാതെ പഞ്ചസാരയുടെ ഉപ​യോ​ഗം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ഇപ്പോഴും ആളുകള്‍ക്ക് മടിയാണ്. ആ​ഗോളതലത്തിൽ ഏതാണ്ട് 422 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള പ്രമേഹ രോ​ഗികളാണെന്നാണ് കണക്കുകൾ പറയുന്നത്. നിത്യ ജീവിതത്തില്‍ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

പഞ്ചസാര കാരണം ശരീരത്തിന് എന്തൊക്കെ സംഭവിക്കും

1. ശരീരഭാരം
പഞ്ചസാരയിൽ യാതൊരു പോഷകങ്ങളുമില്ലെന്ന് മാത്രമല്ല ഇതിൽ ശൂന്യമായ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വർധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും. പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പ്രമേഹമുൾപ്പെടെ മാരകമായ പല രോ​ഗങ്ങളിലേക്ക് ഇത് നയിക്കും.

2. പ്രമേഹവും പിസിഒഎസും
അമിതമായ പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.

3. ഹൃദ്രോഗ സാധ്യത
പഞ്ചസാരയുടെ ഉയർന്ന ഉപഭോ​ഗം രക്തസമ്മർ​ദം, ഫാറ്റി ലിവർ, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോ​ഗം രക്തത്തിലെ കൊളസ്ട്രോൾ നില വർധിപ്പിക്കുന്നു. കൂടാതെ ആതെറോസ്ക്ലെറോസിസ് സാധ്യതയും വർധിപ്പിക്കുന്നു.

4. മാനസികാരോഗ്യം
മധുരം കഴിക്കുമ്പോൾ താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും ​​ദീർഘകാലാടിസ്ഥാനത്തിൽ ഇത് മാനസികാരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് ഇത് നയിക്കാം. ലഹരി പോലെ പഞ്ചസാരയുടെ പതിവ് ഉപഭോ​ഗം തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ സജീവമാക്കുന്നു. ഇത് ആസക്തിയിലേക്ക് നയിക്കുന്നു.

5. ചർമത്തിന് അകാല വാർദ്ധക്യം
പഞ്ചസാരയുടെ അമിത ഉപഭോ​ഗം ചർമത്തിന്റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷൻ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചർമ്മത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകൾക്കും തൂങ്ങലിനും കാരണമാകും.

6. രോഗപ്രതിരോധ സംവിധാനം
ശരീരത്തിൽ വീക്കം വർധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫം​ഗസ് പോലുള്ള അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു. ഇത് ഓട്ടോഇമ്മ്യൂൺ അവസ്ഥകൾക്കും കാരണമാകാം.

Content Summary: Excessive sugar consumption; These are the changes that occur in the body.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !