കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച 11 കാരന് മൊബൈൽ ഫോണിന്‍റെ വെളിച്ചത്തിൽ തുന്നിലിട്ട സംഭവത്തിൽ, പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് കുട്ടിയുടെ അമ്മ സുരഭി.
ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നതായി സുരഭി വ്യക്തമാക്കി.
മൊബൈലിന്‍റെ വെളിച്ചത്തിലായിരുന്നു 11 കാരന് പൂർണമായും തലയിൽ സ്റ്റിച്ചിട്ടത്. കുട്ടിയുടെ അച്ഛനും അമ്മയും ചേർന്നാണ് മൊബൈൽ ടോർച്ച് തെളിച്ചുകൊടുത്തതും.
സ്റ്റിച്ചിടുന്ന ദൃശ്യങ്ങൾ പകർത്തിയത് താനാണെന്നും സുരഭി പറഞ്ഞു. എന്നാൽ ഇതിൽ കൂടുതൽ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നും കുടുംബം വ്യക്തമാക്കി.
Content Summary: Child stabbed in the face with phone light; Family says no complaint
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !