തിരുവനന്തപുരം: ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച നിലയിൽ. അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് (27) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വീട്ടുകാർ യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാർ മദ്യപിച്ചിരുന്നു എന്നാണ് വിവരം. കേബിൾ ടിവി ജീവനക്കാരനായിരുന്നു ഇയാൾ.
സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കവെ അബദ്ധത്തിൽ കയർ കുരുങ്ങി മരണപ്പെട്ടതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Content Summary: Young man dies after swing rope gets tangled around his neck
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !