സ്മാര്‍ട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റമായ 'ജിയോ ടെലി ഒഎസ്' അവതരിപ്പിച്ച് ജിയോ

0

അടുത്ത തലമുറ സ്മാര്‍ട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റമായ ജിയോ ടെലി ഒഎസ് അവതരിപ്പിച്ച് ജിയോ. ഇന്ത്യന്‍ കാഴ്ച്ചക്കാരുടെ സവിശേഷ ആവശ്യകതകളെല്ലാം നിറവേറ്റുന്നതരത്തിലുള്ള നൂതനാത്മക ഓപ്പറേറ്റിങ് സിസ്റ്റമാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ടിവികളുള്ള 35 ദശലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്കുകള്‍. അതിനാല്‍ തന്നെ ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റിനുള്ള ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ തങ്ങളുടെ കണക്റ്റഡ് ടിവി സെറ്റുകളുടെ പരിമിതമായ ശേഷികളില്‍ നല്ലൊരു ശതമാനം ഉപഭോക്താക്കളും അസംതൃപ്തരാണ്. കസ്റ്റമൈസേഷന്‍ പരിമിതികള്‍, ഉന്നതനിലവാരത്തിലുള്ള പ്രാദേശിക ഉള്ളടക്കം ലഭ്യമാകുന്നതിലെ പരിമിതികള്‍, തടസമില്ലാത്ത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോക്താക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.

ഈ സാഹചര്യത്തിലാണ് വളര്‍ന്നുവരുന്ന കണക്റ്റഡ് ടിവി വിപണിയിലും വിപ്ലവാത്മക മാറ്റം ജിയോ വരുത്തുന്നത്. വിശ്വസിക്കാവുന്ന കണക്റ്റിവിറ്റി സേവനങ്ങളും വൈവിധ്യമാര്‍ന്ന ഉള്ളടക്കം ലഭ്യമാക്കുന്ന പങ്കാളിത്തങ്ങളും കാരണം ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലും എന്റര്‍ടെയ്ന്‍മെന്റിലും ജിയോ ഏറെ മുന്നിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിയോ ടെലി ഒഎസ് എന്ന വരുംതലമുറ ഓപ്പറേറ്റിങ് സിസ്റ്റം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.


ജിയോ ടെലി ഒഎസിന്റെ പ്രധാന സവിശേഷതകള്‍

എഐ അധിഷ്ഠിത കണ്ടന്റ് റെക്കമന്‍ഡേഷന്‍/ എഐ അധിഷ്ഠിത ഉള്ളടക്ക ശുപാര്‍ശ: നിങ്ങളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള കണ്ടന്റ് എഐ തന്നെ റെക്കമന്‍ഡ് ചെയ്യും. അതിനാല്‍ ഉപയോക്താക്കള്‍ക്ക് സര്‍ച്ച് ചെയ്യാന്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാം, ടിവി കാണല്‍ കൂടുതല്‍ ആസ്വാദ്യകരമായി മാറും.സുഗമവും കാലതാമസമില്ലാത്തതുമായ 4കെ പ്രകടനം ആസ്വദിക്കാന്‍ അവസരം. ടിവി പരിപാടികള്‍ കാണുന്നത് സമാനതകളില്ലാത്ത ആനന്ദമാക്കുന്നു എന്ന് അവകാശപ്പെടുന്നു.

വൈവിധ്യം നിറഞ്ഞ ടിവി ചാനലുകള്‍, ക്ലൗഡ് ഗെയിമുകള്‍, നിങ്ങളുടെ പ്രിയപ്പെട്ട ഒടിടി ആപ്പുകള്‍, ടിവി ചാനലുകള്‍, മറ്റ് കണ്ടന്റുകള്‍ എന്നിവയ്ക്കിടയിലേക്ക് പരിധിയില്ലാത്ത പ്രവേശനം – എല്ലാം ഒരൊറ്റ റിമോട്ട് ഉപയോഗിച്ച്.പുതിയ ആപ്പുകള്‍, ഉള്ളടക്ക ഫോര്‍മാറ്റുകള്‍, വികസിച്ചുകൊണ്ടിരിക്കുന്ന സെക്യൂരിറ്റികള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുമായി ടിവി ഒഎസ് പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പതിവ് സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍.

ഫെബ്രുവരി 21 മുതല്‍ ജിയോ ടെലി ഒഎസ് അടിസ്ഥാനപ്പെടുത്തിയ ടെലിവിഷനുകള്‍ ലഭ്യമായിത്തുടങ്ങും. തോംസണ്‍, കൊഡാക്ക്, ബിപിഎല്‍, ജെവിസി തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികളിലെല്ലാം ജിയോ ഒഎസ് ലഭ്യമായിരിക്കും.

Content Summary: Jio launches Jio Tele OS, a smart TV operating system

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !