സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് യാത്രക്കാര്‍ക്ക് അറിയാമെങ്കിലും ചില സാഹചര്യങ്ങളില്‍ പലരും അത്തരം മുന്നറിയിപ്പുകൾ മറന്ന് പോകുന്നു. ഇത് വലിയ അപകടങ്ങളാണ് വിളിച്ച് വരുത്തുന്നത്. അത്തരമൊരു നടുക്കുന്ന കാഴ്ചയിൽ നിന്നും ആശ്വാസത്തിന്‍റെ ദീർഘ നിശ്വാസത്തിലേക്ക് കാഴ്ചക്കാരനെ എത്തിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഭയപ്പെടുത്തുന്ന ആ നിമിഷം, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പെട്ടെന്ന് തന്നെ ഓടിയെത്തുകയും യുവാവിന്‍റെ ബാഗിലും പിന്നാലെ കൈയിലും പിടിത്തമിട്ട് നിമിഷങ്ങൾക്കുള്ളില്‍ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റുന്നു. ഈ സമയമാകുമ്പോഴേക്കും ഒന്ന് രണ്ട് പേര്‍ കൂടി പ്ലാറ്റ്ഫോമിലൂടെ ഓടി ഇരുവര്‍ക്കും അടുത്തെത്തുന്നതും വീഡിയോയില്‍ കാണാം. 'നിങ്ങൾക്ക് ഒരു ജീവിതമുണ്ട്. ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിലൂടെയും കയറുന്നതിലൂടെയും അതിനെ അപകടത്തിലാക്കരുത്.' വീഡിയോ പങ്കുവച്ച് കൊണ്ട് വെസ്റ്റേണ്‍ റെയില്‍വേ കുറിച്ചു.
മുംബൈ അന്ധേരി റെയില്‍വേ സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെട്ട ലോക് ശക്തി എക്സ്പ്രസില്‍ കയറാന്‍ ശ്രമിച്ച നാല്പതുകാരനായ യാത്രക്കാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സമീപത്ത് ഉണ്ടായിരുന്ന ആര്‍പിഎഫ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടർ പഹൂപ് സിംഗിന്‍റെ സമയോജിതമായ ഇടപെടലാണ് യുവാവിന്‍റെ ജീവന്‍ രക്ഷിച്ചത്. അന്ധേരിയിലെ സെവൻ ബംഗ്ലാവിലെ താമസക്കാരനായ രാജേന്ദ്ര മംഗിലാൽ (40) ആണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ച് കയറിയത്.
Video Source:
You have 1 life. Don’t endanger it by alighting/boarding from a moving train.#RPF Staff's vigilance saved the life of a passenger at Andheri Railway Station yesterday. #OperationJeevanRaksha pic.twitter.com/WRAongDZtT
— Western Railway (@WesternRly) February 17, 2025
Content Summary: Man loses grip while trying to board moving train, falls onto tracks; miraculous escape
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !