കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി ടി.പി. അറുവയെ കാണാനില്ലെന്ന പരാതിയിൽ നാടകീയ വഴിത്തിരിവ്. ഇവരെ ഫോണിൽ ബന്ധപ്പെട്ടുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് അറിയിച്ചു.
അറുവയുടെ ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്. ഒരു ബിജെപി പ്രവർത്തകനൊപ്പമാണ് പോയതെന്ന സംശയവും പരാതിയിൽ ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥാനാർത്ഥിയെ ഫോണിൽ ബന്ധപ്പെട്ടു. ഇഷ്ടപ്രകാരം പോയതാണെന്നും, അടുത്ത ദിവസം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകാമെന്നും അറുവ പോലീസിനെ അറിയിച്ചു.
പത്രികാ സമർപ്പണം മുതൽ സജീവമായിരുന്ന സ്ഥാനാർത്ഥിയെ മൂന്നുദിവസമായി കാണാനില്ലായിരുന്നു. ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കാനായി സിപിഎം നടത്തുന്ന നാടകമാണിതെന്നും, സ്ഥാനാർത്ഥിയെ ഒളിപ്പിച്ചതാണെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം സിപിഎം തള്ളിക്കളഞ്ഞു.
Content Summary: 🗳️ Muslim League candidate missing: Big twist
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !