മലയാറ്റൂർ: രണ്ട് ദിവസം മുൻപ് കാണാതായ 19 വയസ്സുകാരി ചിത്രപ്രിയയെ (19) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ആൺസുഹൃത്തായ അലനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് മരിച്ച ചിത്രപ്രിയ. ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. അമ്മ ജോലിചെയ്യുന്ന കാറ്ററിംഗ് സ്ഥാപനത്തിലെ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്കടുത്ത് സെബിയൂർ റോഡിനടുത്തുള്ള ഒഴിഞ്ഞ റബർതോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ ജീൻസും ടോപ്പുമാണ് വേഷം. കൈകാലുകളിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇത് കല്ലോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം.
ഞായറാഴ്ച രാത്രി ചിത്രപ്രിയ ഒരാൾക്കൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി അയ്യപ്പസേവാസംഘം ദേശവിളക്കിൽ അമ്മ ഷിനിക്കൊപ്പം പങ്കെടുത്തശേഷം 11 മണിയോടെ അമ്മ വീട്ടിലേക്ക് മടങ്ങി. എന്നാൽ ചിത്രപ്രിയ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ കയറി പോയതായാണ് സൂചന.
ഇതൊരു കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും മരണകാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.
പിതാവ്: ഷൈജു (വനംവകുപ്പിൽ താത്കാലിക ഫയർ വാച്ചർ), സഹോദരൻ: അഭിജിത്ത്
Content Summary: 🚨 19-year-old's death: Boyfriend in custody; Initial conclusion is murder
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !