മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാർഥി വട്ടത്ത് ഹസീന (49) കുഴഞ്ഞുവീണ് മരിച്ചു. തിരക്കിട്ട പ്രചാരണ പ്രവർത്തനങ്ങൾക്കൊടുവിൽ വീട്ടിലെത്തിയ ശേഷമായിരുന്നു അന്ത്യം.
മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥിയാണ് വട്ടത്ത് ഹസീന. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.
ഞായറാഴ്ച പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയിലും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് ഹസീന വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തുംവഴിയാണ് മരണം സംഭവിച്ചത്.
ഭർത്താവ്: അബദുറഹിമാൻ.
സ്ഥാനാർഥിയുടെ ആകസ്മിക വിയോഗത്തെ തുടർന്ന് ഈ വാർഡിലെ തിരഞ്ഞെടുപ്പ് നടപടികൾ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കുകയാണ്.
Content Summary: UDF candidate Hasina dies after collapsing in Malappuram
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !