കാടാമ്പുഴയിൽ ബീവറേജ് ഔട്ട് ലെറ്റ് തുറക്കാൻ ശ്രമമെന്ന് ആക്ഷേപം.. പരാതി നൽകി മാറാക്കര ഗ്രാമപഞ്ചായത്ത്

0

കാടാമ്പുഴ:
മാറാക്കര ഗ്രാമ പഞ്ചായത്തിലെ കാടാമ്പുഴ ടൗണിൽ ബീവറേജ് ഔട്ട്‌ലെറ്റ്‌ കൊണ്ട് വരാനുള്ള നീക്കത്തിനെതിരെ മാറാക്കര പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകി. 

കാടാമ്പുഴ മല റോഡിൽ ആണ് പുതിയ ബീവറേജ് ഔട്ട്‌ലെറ്റ്‌ തുറക്കാൻ ശ്രമം നടക്കുന്നത്. ഈ കെട്ടിടത്തിന്റെ അമ്പത് മീറ്റർ പരിധിക്കുള്ളിൽ ഒരു സ്വകാര്യ ആശുപത്രിയും നൂറ് മീറ്റർ പരിധിക്കുള്ളിൽ ജുമാമസ്ജിദും മദ്റസയും പ്രവർത്തിക്കുന്നുണ്ട്.  

പവിത്രമായ കാടാമ്പുഴ ദേവീ ക്ഷേത്രം നില കൊള്ളുന്ന പുണ്യ ഭൂമി യാണ് കാടാമ്പുഴ യെന്നും ബീവറേജ് ഔട്ട്‌ ലെറ്റ്‌ തുറക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി ഷരീഫ ബഷീർ , വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട് എന്നിവർ നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. അധികൃതർ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും പ്രതികരിച്ചു

Content Summary: Marakara Grama Panchayat files complaint alleging attempt to open beverage outlet in Kadampuzha

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !