ലോകത്തിലെ ഏറ്റവും മികച്ച എഐ ചാറ്റ്‌ബോട്ടെന്ന് അവകാശപ്പെട്ട് ഗ്രോക് 3 പുറത്തിറക്കി ഇലോണ്‍ മസ്‌കിന്റെ എഐ കമ്പനിയായ എക്‌സ് എഐ.ഗ്രോക് 3 പുറത്തിറക്കുന്നത് ഏറെ പ്രതീക്ഷയോടെ ആണെന്നും ചുരുങ്ങിയ സമയം കൊണ്ട് ഗ്രോക് 2 നെക്കാള്‍ മികവുറ്റതാണ് തെളിയിക്കുമെന്നും ഡെമോ ഇവന്റില്‍ മസ്‌ക് പറഞ്ഞു.
ആദ്യഘട്ടത്തില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് ഉപയോക്താക്കള്‍ക്ക് ഗ്രോക് 3യുടെ സേവനം ലഭ്യമാണ്. പല പോസ്റ്റുകള്‍ക്കും വലതുവശത്തായി ഗ്രോക് എ.ഐ ഐക്കണ്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റിനെക്കുറിച്ച് ഗ്രോക് എഐയുടെ വിശദീകരണം വായിക്കാനാകും. എക്‌സിലെ പ്രീമിയം വരിക്കാര്‍ക്കാണ് ഗ്രോക് 3ന്റെ മെച്ചപ്പെട്ട സേവനം ലഭ്യമാകുക
എഐ വളര്‍ച്ചയില്‍ ദ്രുതഗതിയിലുള്ള പുരോഗതി കൈവരിച്ചതിന് എക്‌സ് എഐ ടീമിന്റെ പ്രവര്‍ത്തനങ്ങളെ മസ്‌ക് അഭിനന്ദിച്ചു. മറ്റ് എഐ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രോക്ക് 3, ജമ്‌നി 2 പ്രോ, ഡീപ് സീക്ക് വി3, ഒപ്പണ്‍ എഐയുടെ ജിപിടി4O പോലുള്ള മുന്‍നിര എഐ മോഡലുകളെ ശാസ്ത്രം, കോഡിങ്, ഗണിതം തുടങ്ങിയ മേഖലകളില്‍ മറികടക്കുമെന്നും എക്‌സ് എഐ അവകാശപ്പെട്ടു.
ഗ്രോക്3ക്ക് മുന്‍ഗാമിയായ ഗ്രോക്2ന്റെ 10 മടങ്ങ് കമ്പ്യൂട്ടിങ് ശേഷിയുമുണ്ട്. 2025 ജനുവരി ആദ്യം മോഡല്‍ പ്രീ-ട്രെയിനിങ് പൂര്‍ത്തിയാക്കി, ദിനംപ്രതി കൂടുതല്‍ ശേഷി കൈവരിച്ച് മെച്ചപ്പെടുന്നു. 24 മണിക്കൂറിനുള്ളില്‍, നിങ്ങള്‍ക്ക് ഈ മാറ്റങ്ങള്‍ കാണാന്‍ കഴിയുമെന്നും മസ്‌ക് പറഞ്ഞു.
ഡീപ് സെര്‍ച്ച് എഐയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് എഞ്ചിന്‍
ഗ്രോക്3യുടെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന് ലളിതമായ ഉത്തരങ്ങള്‍ക്കപ്പുറം പോകുന്ന എഐയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സെര്‍ച്ച് എഞ്ചിനായ സീപ് സെര്‍ച്ച് ആണ്. സാധാരണ ചാറ്റ്‌ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഡീപ് സെര്‍ച്ച് ചിന്താ പ്രക്രിയയെ വിശദീകരിക്കുന്നു, കൂടാതെ അത് ചോദ്യങ്ങളെ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നും പ്രതികരണങ്ങള്‍ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും വിശദീകരിക്കുന്നു.
പ്രീമിയം+ ഉപയോക്താക്കള്‍ക്ക് പ്രവേശനം
ഗ്രോക്3 ഇപ്പോള്‍ എക്‌സ് പ്രീമിയം+ സബ്സ്‌ക്രൈബര്‍മാര്‍ക്ക് ലഭ്യമാണ്. ഗ്രോക് മൊബൈല്‍ ആപ്പിലും Grok.com വെബ്സൈറ്റിലുമുള്ള ഉപയോക്താക്കള്‍ക്കായി xAI SuperGrok എന്ന പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാനും അവതരിപ്പിക്കുന്നുണ്ട്.
Content Summary: 'The world's best AI chatbot'; Elon Musk launches Grok 3
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !