തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച 23 കാരൻ അറസ്റ്റിൽ

0

ബംഗളൂരു:
തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച 23 കാരൻ അറസ്റ്റിൽ. ബംഗളൂരുവിലെ ജയനഗറിലാണ് സംഭവം. ബിഹാർ സ്വദേശിയായ ദിവസവേതനക്കാരനായ യുവാവാണ് പിടിയിലായത്. ശാലിനി ഗ്രൗണ്ടിൽ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു പ്രാദേശിക മൃഗസംരക്ഷക പ്രവർത്തകയാണ് പോലീസിൽ പരാതി നൽകിയത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം പ്രവർത്തക പോലീസിന് കൈമാറിയിട്ടുണ്ട്.

സാരമായി പരിക്കേറ്റ നായയ്ക്ക് വൈദ്യസഹായം നൽകുന്നതിനായി അടുത്തുള്ള മൃ​ഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി നായയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്തതാണ് കേസ്. തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്ന യുവാക്കളെ ആദ്യമായല്ല താൻ കാണുന്നതെന്നും മൃഗസംരക്ഷകയുടെ പരാതിയിൽ പറയുന്നുണ്ട്.

സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരും മൃഗസ്നേഹികളും ചേർന്നാണ് പിടികൂടിയത്. ഈ മാസം ആദ്യവും സമാനമായ ഒരു സംഭവം തൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും എന്നാൽ പ്രതി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടതിനാൽ പിടികൂടാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടികാട്ടുന്നു. സംഭവത്തിൽ ജയനഗർ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Summary: 23-year-old man arrested for sexually assaulting stray dog

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !