ഭക്ഷണത്തിൽ രാസലഹരി കലർത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

0

കോട്ടക്കൽ:
 
ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്‌ദുല്‍ ഗഫൂറിനെ (23) അറസ്‌റ്റ് ചെയ്‌തു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതിന് പിന്നാലെ ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി നല്‍കി ലഹരിക്ക് അടിമയാക്കിയാണ് പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചത്.

2020 ല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാര്‍ച്ച് വരെ തുടര്‍ന്നു. അതിജീവിതയുടെ നഗ്‌ന ദൃശ്യം പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടി എടുത്തു. ചികിത്സയ്ക്ക്‌ പിന്നാലെ ലഹരിയില്‍ നിന്ന് മോചിതയായ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, കോട്ടക്കല്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

പ്രണയം നടിച്ചായിരുന്നു യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയത്താണ് ലഹരിക്ക് അടിമയാണെന്ന് പെണ്‍കുട്ടി പോലും തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ ഡി അഡിക്ഷന്‍ സെന്‍ററിലേക്ക് മാറ്റി. ചികിത്സയിലൂടെ പെണ്‍കുട്ടി ലഹരിയില്‍ നിന്ന് മുക്തയായി. പിന്നാലെയാണ് പീഡന വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ കോട്ടക്കല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ പ്രതി നേരത്തെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

Content Summary: Rape by drugging food; 23-year-old man raped minor girl for five years

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !