നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന ഘടകവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍. നാളെ മുതല്‍ നിരാഹാര സമരം നടത്താനാണ് തീരുമാനം. തങ്ങള്‍ ഉന്നയിച്ച ഒരു കാര്യവും ചര്‍ച്ചയായില്ലെന്ന് സമര സമിതി നേതാവ് എസ്. മിനി വ്യക്തമാക്കി. ഓണറേറിയത്തിന്റെ മാനദണ്ഡത്തെക്കുറിച്ചാണ് കൂടുതലായും ചര്‍ച്ച ചെയ്തത്. പ്രധാനപ്പെട്ട ഡിമാന്‍ഡുകളൊന്നും ചര്‍ച്ച ചെയ്തില്ല. സര്‍ക്കാരിന് പണമില്ലെന്നും, സമയം കൊടുക്കണമെന്നും, തങ്ങള്‍ സമരത്തില്‍ നിന്ന് പിന്തിരിയണമെന്നുമാണ് അവര്‍ പറഞ്ഞതെന്നും മിനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിരമിക്കല്‍ ആനുകൂല്യത്തെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. വിരമിക്കല്‍ പ്രായത്തെക്കുറിച്ചുള്ള രേഖകള്‍ക്കും മറുപടിയില്ല. ഇതുവരെ അനുകൂലമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് അവര്‍ പറഞ്ഞു. അത് എത്രയും വേഗം വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതായും മിനി വ്യക്തമാക്കി. അത് എത്രയും പെട്ടെന്ന് ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
Content Summary: ASHA workers to intensify protest; Hunger strike from tomorrow
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !