മലപ്പുറം: ജില്ലയിലെ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 5520 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു.
ക്ലീന്‍ കേരള കമ്പനിയും കെ എസ് ആര്‍ ടി സി യും ചേര്‍ന്നാണ് മാലിന്യം നീക്കുന്നത്. അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്ലീന്‍ കേരള.
മാലിന്യ കൈമാറ്റത്തിന്റെ ഫ്ളാഗ് ഓഫ് എടപ്പാള്‍ ഡിപ്പോയിലെ വര്‍ക്‌സ് മാനേജര്‍ ഇന്‍ ചാര്‍ജ് വി.കെ സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കെ എസ് ആര്‍ ടി സി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജാന്‍സി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഡിപ്പോ എഞ്ചിനീയര്‍ ബി .ശ്യാം കൃഷ്ണന്‍, സൂപ്രണ്ട് എം .ബിന്ദു, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റിജു ഡിപ്പോയിലെ മറ്റ് ജീവനക്കാര്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ പി.എസ് വരുണ്‍ ശങ്കര്‍, സെക്ടര്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ് ഇ ഫവാസ്, പി. പ്രത്യുഷ് നാഥ് എന്നിവര്‍ പങ്കെടുത്തു.
Content Summary: Clean Kerala: 5520 kg of waste removed from KSRTC
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !