Trending Topic: Latest

കോടതിയിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതർ കുഴഞ്ഞുവീഴുന്ന പരിപാടി നിര്‍ത്തണമെന്ന് ഹൈക്കോടതി

0

കോടതിയിലേക്ക് കൂളായി നടന്നുവരുന്ന ഉന്നത പ്രതികൾ കോടതിയിൽ എത്തുന്ന വേളയിൽ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പ്രതികൾ ഈ സാഹചര്യം ഉപയോ​ഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആരോ​ഗ്യപ്രശ്നങ്ങളുള്ള ആളുകൾ ഉണ്ടെങ്കിലും മറ്റു ചിലർ ജയിലിലേക്ക് പോകേണ്ട സാഹചര്യമുണ്ടാകുമ്പോൾ മാത്രം ഇത്തരത്തിൽ കുഴഞ്ഞു വീഴുകയാണ്. സംസ്ഥാനത്തെ ജയിലുകളിലെ ചികിത്സാ സംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമാണെന്ന് വ്യക്തത വരുത്താൻ റിപ്പോർട്ട് സമർപ്പിക്കാനും ജയിൽ ഡിജിപിയോട് കോടതി ആവശ്യപ്പെട്ടു.

പാതിവില തട്ടിപ്പുകേസിലെ സായി​ഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിന്റെ ഹർജി പരി​ഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പല കേസുകളിലെയും പ്രതികളുടെ പ്രവൃത്തി പരി​ഗണിച്ചാണ് നിരീക്ഷണം. പാതിവില തട്ടിപ്പുകേസിലെ രണ്ടാം പ്രതിയാണ് ആനന്ദകുമാർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനെ തുടർ‌ന്നാണ് കോടതിയുടെ പരാമർശം.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് ആനന്ദകുമാറിനെ മാറ്റിയിരുന്നു.

Content Summary: The High Court wants to stop the program of high-ranking officials walking coolly into court and getting confused.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !