ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് വെടിയേറ്റ് മരിച്ചു. അച്ഛന്റെ വെടിയേറ്റാണ് താരത്തിന്റെ ഞെട്ടിക്കുന്ന മരണം. ഗുരുഗ്രാമിലെ സുശാന്ത് ലോകിലാണ് ദാരുണ സംഭവം.
സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് 25കാരിയായ രാധിക യാദവ്. സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.
മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊല്ലാന്‍ കാരണമെന്നു ഇയാള്‍ മൊഴി നല്‍കി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തുളഞ്ഞു കയറുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കായിക ലോകത്തെ ഞെട്ടിച്ച സംഭവം. കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Source: link
ഈ വാർത്ത കേൾക്കാം
Content Summary: Father shoots and kills female tennis player after daughter doesn't like her posting reels on Instagram
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !