പുത്തനത്താണി: ടൗണിൽ ബസ്റ്റാന്റിനു എതിർവശത്തായി പ്രവർത്തിച്ചുവരുന്ന PKH ഹോട്ടൽ ഉടമ എടരിക്കോട് ക്ലാരി മൂച്ചിക്കൽ സ്വദേശി പരുതിക്കുന്നൻ ഹംസ അന്തരിച്ചു.
രണ്ടുദിവസം മുൻപ് പുലർച്ചെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
പുത്തനത്താണിയിൽ 20 വർഷത്തോളമായി ഹോട്ടൽ നടത്തിവരികയായിരുന്നു. ക്ലാരി കഞ്ഞികുഴിങ്ങര പരേതനായ പരുത്തിക്കുന്നൻ ആലിയാമുവാണ് പിതാവ്. കബറടക്കം ബുധനാഴ്ച വൈകീട്ട് 4.30ന് ക്ലാരി ചെനക്കൽ ജുമാ മസ്ജിദിൽ നടക്കും.
Content Summary: Paruthikunnan Hamsa, who ran a hotel business in Puthanathani, passes away
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !