Trending Topic: Latest

‘ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കുന്നത്’: നടൻ വിജയ് സംഘടിപ്പിച്ച നൊമ്പുതുറയ്ക്കെതിരെ പരാതി

0

റമദാൻ മാസത്തിലെ ആ​ദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പരാതി നൽകി രം​ഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌നാട് സുന്നത്ത് ജമാഅത്ത്. മുസ്ലീം സമൂഹത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് വിജയ്‍‌ക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മതവികാരം വ്രണപ്പെടുത്തിയതിനു നടനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി തമിഴ്‌നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറർ സയ്യിദ് ഗൗസാണ് പരാതി നൽകിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിജയ് നടത്തിയ ഇഫ്താർ വിരുന്ന് അധിക്ഷേപകരവും മുസ്ലീം വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ഇദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

നോമ്പുമായോ മുസ്ലീം ആചരങ്ങളുമായോ യാതൊരു തരത്തിലും ബന്ധമില്ലാത്ത വ്യക്തികളാണ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്. ഇതിൽ മദ്യപാനികളും റൗഡികളും ഉൾപ്പെടെ ഉണ്ടെന്നും ഇത് ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കുന്നതാണെന്നും ഇദ്ദേഹം ആരോപിച്ചു. പരിപാടി നടത്തുന്നതിൽ ശരിയായ ക്രമീകരണങ്ങൾ ഏർപ്പാടാക്കുന്നതിൽ നടൻ വിജയ് പരാജയപ്പെട്ടുവെന്നും ഇത് പങ്കെടുത്തവർക്ക് അസ്വസ്ഥത സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനു മുൻപും സമാനമായ ഒരു സംഭവം നടന്നതായി ഗൗസ് ആരോപിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ വിക്രവണ്ടിയിൽ നടന്ന വിജയ്‍യുടെ പാര്‍ട്ടിയുടെ ആദ്യ രാഷ്ട്രീയ റാലിയിൽ പങ്കെടുത്തവർക്കും കുടിവെള്ളം ലഭിച്ചില്ലെന്നും ചിലർ നിർജ്ജലീകരണം മൂലം ബോധരഹിതരായിപ്പോയെന്നും അദ്ദേഹം ആരോപിച്ചു.

ഇഫ്താർ വിരുന്നിൽ‍ ഉണ്ടായ പ്രശ്നങ്ങൾ കാരണം നടന് യാതൊരു പശ്ചാത്താപവുമില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മുസ്ലീം സമുദായത്തെ മുറിവേൽപ്പിച്ച പ്രവൃത്തികൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്നും അല്ലാതെ പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്നും ഗൗസ് വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ മൈതാനത്ത് വച്ച് താരം ഇഫ്താർ നോമ്പുതുറ ഒരുക്കിയത്. തുടർന്ന് വൈകുന്നേരം നടന്ന പ്രാർത്ഥനയിൽ വിജയ് പങ്കെടുത്തിരുന്നു. ആയിരക്കണക്കിനു പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

Content Summary: 'Insulting the sanctity of Iftar': Complaint filed against Nombuthura organised by actor Vijay

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !