എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. അയ്യമ്പുഴ സ്വദേശി ധനേഷ് ആണ് പോലീസിന്റെ പിടിയിലായത്.
അമ്മയുടെ അറിവോടെയാണ് കുട്ടികള്‍ക്ക് നേരെ അതിക്രമം നടന്നതെന്നാണ് പോലീസ് നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
കുറുപ്പുംപടിക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരികയാണ് കുടുംബം. ഇവിടേക്ക് ലോറി ഡ്രൈവറായ പ്രതി ശനിയും ഞായറുമാണ് എത്തിയിരുന്നത്. 2023 മുതല്‍ കുട്ടികള്‍ പീഡനത്തിനിരയാകുന്നതായാണ് വിവരം.
ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരിക്ക് എഴുതിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടി. തുടര്‍ന്ന് അധ്യാപികയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Content Summary: Sisters were tortured; mother's friend arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !