ടോയ്‌ലറ്റ് പേപ്പറില്‍ രാജിക്കത്ത്‌ എഴുതി നൽകി ജീവനക്കാരന്‍; പങ്കുവച്ച് കമ്പനി ഡയറക്ടർ, കുറിപ്പ് വൈറല്‍..

0

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഒരു കമ്പനിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്ര അത്ര സങ്കീർണ്ണമായ ഒരു കാര്യമല്ല. അതുപോലെ തന്നെ നിരവധി കമ്പനികളില്‍ ജോലി ചെയ്തവരായിരിക്കും ഒപ്പം ജോലി ചെയ്യാനുണ്ടാവുക. പുതിയ പുതിയ റിക്രൂട്ട്മെന്‍റുകൾക്കൊപ്പം കൊഴിഞ്ഞ് പോക്കുകളും സാധാരണം. എന്നാല്‍, അതിനെല്ലാം ഒരു രീതിയുണ്ട്. ഒന്നെങ്കില്‍ പേപ്പറില്‍ എഴുതിയ രാജിക്കത്ത്. അതല്ലെങ്കില്‍ ഈ മെയില്‍ വഴി. പുതിയ കാലത്ത് എഐയുടെ സഹായത്തോടെയും ചിലര്‍ രാജിക്കത്ത് തയ്യാറാക്കുന്നു. ഏറ്റവും അപൂര്‍വ്വമായി ഒരു വാക്ക് പോലും പറയാതെയുള്ള മിസിംഗ്. ആദ്യത്തെ രണ്ടും സര്‍വ്വസാധാരണമാണ്. അവസാനത്തേത് അത്ര സാധാരണമല്ലെങ്കിലും സംഭവിക്കാന്‍ സാധ്യതയുള്ളത്. എന്നാല്‍ അപൂര്‍വ്വമായി ചില രാജിക്കത്തുകൾ കമ്പനിയും കടന്ന് പൊതുസമൂഹത്തിന് മുന്നിലെത്തുന്നു. അത്തരമൊന്നിനെ കുറിച്ചാണ്. 

രാജിക്കത്ത് പൊതുസമൂഹത്തിന് മുന്നില്‍ പങ്കുവച്ചിരിക്കുന്നത് കമ്പനിയുടെ ഡയറക്ടറും. സിംഗപ്പൂർ ആസ്ഥാനമായുള്ള ടാലന്‍റ് അക്വിസിഷൻ സ്ഥാപനമായ സമ്മിറ്റ് ടാലന്‍റ് ഡയറക്ടർ ഏഞ്ചല യോയാണ് രാജി ലിങ്ക്ഡ്ഇനിൽ പങ്കുവച്ചത്. രാജിക്കത്ത് ഒരു പുരുഷ സ്റ്റാഫാണ് എഴുതിയതെന്ന് കുറിച്ച് കൊണ്ടാണ് അവർ കത്ത് പുറത്ത് വിട്ടത്. കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. 'ഈ കമ്പനി എന്നോട് പെരുമാറിയതിന്‍റെ പ്രതീകമായി  എന്‍റെ രാജിക്കായി ഞാൻ ഇത്തരമൊരു പേപ്പർ തെരഞ്ഞെടുത്തു. ഞാൻ വിടുന്നു.' രാജിക്കത്ത് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയില്‍ വൈറലായി. 


Content Summary: Employee writes resignation letter on toilet paper; company director shares it, note goes viral

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !