![]() |
പ്രതീകാത്മക ചിത്രം |
കരുനാഗപ്പള്ളി (കൊല്ലം)|രണ്ട് മക്കളെയും തീകൊളുത്തിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തു. കുലശേഖരപുരം കൊച്ചുമാമൂടിന് സമീപം വാടയ്ക്ക് താമസിച്ചിരുന്ന ആദിനാട് സൗത്ത് പുത്തൻവീട്ടിൽ ഗിരീഷ് ആനന്ദന്റെ ഭാര്യ താര ജി കൃഷ്ണ (35), മക്കളായ ഏഴ് വയസുകാരി അനാമിക, ഒന്നര വയസുകാരി ആത്മിക എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആണ് സംഭവം.
വീട്ടിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ ആയിരുന്നു. വീട്ടിനകത്ത് ആളുകൾ ഉണ്ടെന്ന് മനസിലായതോടെ നാട്ടുകാർ ജനൽചില്ലുകൾ തകർത്ത് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. അപ്പോഴേക്കും വിവരം അറിഞ്ഞ് പോലീസും കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഗുരുതരമായി പൊള്ളലേറ്റ അമ്മയെയും മക്കളെയും ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ അമ്മ ചൊവ്വാഴ്ച വൈകീട്ടോടെയും മക്കൾ രാത്രിയോടെയും മരിച്ചു.
താര ടി കൃഷ്ണന്റെ ഭർത്താവ് ഗിരീഷിന് വിദേശത്തായിരുന്നു ജോലി. ചൊവ്വാഴ്ച രാത്രിയിൽ ആനന്ദൻ നാട്ടിൽ എത്താനിരിക്കെയാണ് ഈ ദാരുണമായ സംഭവം. താരയുടെ പിതാവ് സംഭവം നടക്കുന്ന ദിവസം രാവിലെ മുതൽ വീട്ടിൽ ഉണ്ടായിരുന്നു. ഇദ്ദേഹം പുറത്തുപോയ സമയത്തായിരുന്നു താരയും മക്കളും ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് ആത്മഹത്യ എന്നതാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അത്തരം ചിന്തകൾ ഉള്ളവർ സഹായത്തിനായി ദിശ ഹെൽപ്‌ലൈനിന്റെ 1056, 0471-2552056 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം)
Content Summary: Mother sets children on fire, commits suicide; incident happened on the day her husband returned from abroad
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !