ആധാർകാർഡില്ലാതെ ഒന്നിനും പറ്റില്ലാത്ത അവസ്ഥയാണ് ഇന്ന് രാജ്യത്ത്. ഇതിനായി ആധാറിൻ്റെ ഒറിജിനലോ അല്ലെങ്കിൽ പകർപ്പോ കയ്യിൽ വെക്കേണ്ടതായുണ്ട്. എന്നാൽ ഇനി ഇതിൻ്റെയൊന്നും ആവശ്യമില്ലെന്നതാണ് പുതിയ പ്രത്യേകത. ഇതിനാവശ്യം നിങ്ങളുടെ സ്മാർട്ട്ഫോൺ മാത്രമാണ്. ആധാർ ഉപയോക്താക്കൾക്ക് ഇപ്പോൾ എവിടെയും എപ്പോൾ വേണമെങ്കിലും ഒരു സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ആധാർ സംബന്ധിച്ചുള്ള എല്ലാ സേവനങ്ങളും പൂർത്തിയാക്കാനുള്ള പുതിയ ആപ്പ് ഇറക്കുകയാണ് കേന്ദ്ര സർക്കാർ.
ഫേഷ്യൽ റെക്കഗ്നിഷനോടെ എത്തുന്ന ആപ്പിൽ മുഖം സ്‌കാനിഗ് നടത്താൻ സാധിക്കും. പുതിയ ആപ്പിൽ ഫിസിക്കൽ കാർഡുകളോ ഫോട്ടോകോപ്പികളോ ഇനി ആവശ്യമില്ല. സർക്കാർ സേവനങ്ങൾക്കോ, സിം കാർഡ് ആക്ടിവേഷനുകൾക്കോ, ബാങ്കിംഗ് സേവനങ്ങൾക്കോ എന്തിനും ഇനി ഇത് തന്നെ ഉപയോഗിക്കാം. എന്തൊക്കെയാണ് പുതിയ ആപ്പിൻ്റെ മറ്റ് സവിശേഷതകൾ എന്ന് നോക്കാം
ആവശ്യമായ വിവരങ്ങള്‍ മാത്രം
പുതിയ ആപ്പിൻ്റെ സേവനങ്ങൾക്ക ചില പ്രത്യേകതകളുമുണ്ട്. ഫോണില്‍ ആപ്പ് ഉണ്ടെങ്കില്‍ ആധാര്‍ വെരിഫിക്കേഷന് ആധാര്‍ കാര്‍ഡിൻ്റെ ഒര്‍ജിനലോ പകര്‍പ്പോ വേണ്ടതില്ല. ഇനി സ്കാൻ ചെയ്താലും ആവശ്യമായ വിവരങ്ങൾ മാത്രം നൽകാം എല്ലാ വിവരങ്ങളും പങ്കുവെക്കണമെന്നില്ല. ലളിതമായി ഒരു ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് ആധാർ വേരിഫിക്കേഷൻ പൂർത്തിയാക്കാം. നൂറ് ശതമാനം സുരക്ഷിതവുമായ ഐഡന്റിറ്റി വെരിഫിക്കേഷനായിരിക്കും ഇതെന്ന് യുഐഡിഐ അവകാശപ്പെടുന്നു.
വ്യാജ ആധാർ
പുതിയ ആപ്പ് വരുന്നതോടെ വ്യാജ ആധാർ കാർഡുകളുടെ പ്രശ്നം ഒരു പരിധിവരെ ഒഴിവാക്കാനാകും. വേരിഫിക്കേഷൻ പ്രത്യേകത ഏറ്റവും വേഗത്തിൽ പൂർത്തിയാക്കാനും പുതിയ സംവിധാനം വഴി സാധിക്കും. ആപ്പിന് ഒരു പുതിയ യുഐ ഡിസൈൻ ഉണ്ട്, ഒന്നിലധികം ഇന്ത്യൻ ഭാഷകൾക്കുള്ള പിന്തുണയും ലഭ്യമാകുന്നതോടെ ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ആപ്പിൻ്റെ നിർമ്മാണം പുരോഗമിച്ച് വരികയാണ്. തുടക്കത്തിൽ ആപ്പ് സംബന്ധിച്ച അഭിപ്രായം അറിയാൻ ഒരു വിഭാഗം ആളുകൾക്ക് മാത്രമാണ് ആപ്പ് നൽകിയിരിക്കുന്നത്. അധികം താമസിക്കാതെ തന്നെ ഇത് ജനങ്ങളിലേക്ക് എത്തും.
Content Summary: No need for physical cards or photocopies; Aadhaar card now has a new app
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !