പാലക്കാട്|പുതുനഗരത്തില്‍ പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ പൊട്ടിത്തെറിച്ചു. പുതുനഗരം സ്വദേശിയായ സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്.
കാട്ടുപന്നിയെ തടയാന്‍ പൊറോട്ടയില്‍ പൊതിഞ്ഞുവെച്ച പടക്കമാണ് പശു കടിച്ചത്. മേയാന്‍ വിട്ട പശു പടക്കത്തില്‍ കടിക്കുകയായിരുന്നുവെന്നാണ് വിവരം. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊയ്ത് കഴിഞ്ഞ പാടത്താണ് പടക്കം വെച്ചിരുന്നത്. മേഞ്ഞ് നടക്കുന്നതിനിടെ പശു ഇത് കടിക്കുകയായിരുന്നു. ഒരുലക്ഷം രൂപ വിലയുള്ള പശു പ്രസവിച്ചിട്ട് വെറും ഇരുപത് ദിവസം മാത്രമേ ആയിരുന്നുള്ളൂ.
Content Summary: A pig bit into a gourd-wrapped cracker, and the cow's mouth exploded.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !