![]() |
പ്രതീകാത്മക ചിത്രം |
ചാലക്കുടി|അതിരപ്പിള്ളിയിൽ കാട്ടാനയാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം വഞ്ചിക്കടവിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാനായി പ്രദേശത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം.
രാത്രിയിൽ നാലു പേരാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് ഇവർ പലഭാഗത്തേക്കായി ഓടുകയായിരുന്നു. രണ്ടുപേർ പുഴ മുറിച്ചുകടന്ന് രക്ഷപെട്ടു. മറ്റുള്ളവർക്കായി ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റാവാം മരണം സംഭവിച്ചതെന്നാണ് കരുതുന്നത്.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !