വളാഞ്ചേരി|വളാഞ്ചേരി നഗരസഭ ആക്രി എന്ന ഏജൻസിയുമായി സഹകരിച്ച് നഗരസഭയിലെ എല്ലാ വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും സാനിട്ടറി നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, ഡ്രസ്സിംഗ് കോട്ടണുകൾ, കാലഹരണപ്പെട്ട മരുന്നുകൾ എന്നീ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്ന പദ്ധതിയ്ക്ക് ബുധനാഴ്ച തുടക്കമായി.
വീട്ടുകളിൽ നിന്നും ആക്രി യുടെ ടോൾ ഫ്രീ നമ്പറിൽ18008905089 ബന്ധപ്പെട്ടാൽ ഈ ഏജൻസി വീടുകളിൽ എത്തി മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്ന KIAL എന്ന ഏജൻസിക്ക് കൈമാറുന്നു. നഗരസഭാ ഒഫീസിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
ഇനി മുതൽ വീടുകളിൽ ഉണ്ടാവുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ കത്തിക്കുകയോ, കുഴിച്ചു മൂടുകയോ, പൊതുസ്ഥലത്ത് നിക്ഷേപിക്കുകയോ ചെയ്യാതെ കൃത്യമായി ആക്രി ഏജൻസിക്ക് കൈമാറണമെന്ന് ചെയർമാൻ അറിയിച്ചു.
വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി, നഗരസഭ സെക്രട്ടറി എച്ച്.സീന,ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് അഷറഫ്, ഹെൽത്ത് ഇൻസ്പെക്ടർ സലീം, നഗരസഭ ഉദ്യോഗസ്ഥർ ആക്രി ഒഫീഷ്യൽസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Content Summary: No need to worry about sanitary waste anymore...Valancherry Municipality joins hands with 'ACRI'; Call this number and your call will be answered
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !