കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും ഗാനം ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാർശ

0

കാലിക്കറ്റ് സർവകലാശാലയുടെ ബി.എ. മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും ഗാനങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. സർവകലാശാല വൈസ് ചാൻസലർ നിയോഗിച്ച സമിതിയാണ് ഈ ശുപാർശ നൽകിയത്.

ബി.എ. മലയാളം മൂന്നാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന റാപ്പ് ഗാനം ഉൾപ്പെടുത്തിയിരുന്നത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യ പഠനത്തിനായി മൈക്കിൾ ജാക്സന്റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്' എന്ന ഗാനത്തിനൊപ്പമാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്.

എന്നാൽ, ഈ പാട്ട് പാഠിപ്പിക്കാൻ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. കഞ്ചാവ്, മദ്യം തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് വേടൻ സ്വയം സമ്മതിച്ച വ്യക്തിയാണെന്നും, അങ്ങനെയൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് വൈസ് ചാൻസലർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. റാപ്പ് സംഗീതത്തെ ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തത്.

ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് പാഠ്യപദ്ധതിയിൽ നിർദ്ദേശിച്ചിരുന്നത്. എന്നാൽ, ബി.എ. മലയാളം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളിൽ പോലും ധാരണയുണ്ടായിരിക്കില്ലെന്നും, അതിനാൽ ഇത്തരം താരതമ്യപഠനം അവർക്ക് കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഈ പാട്ടും പിൻവലിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തത്.

മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തി വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

ഈ വാർത്ത കേൾക്കാം


Content Summary: Expert committee recommends exclusion of Vedan and Gauri Lakshmi songs from Calicut University curriculum

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !