മലപ്പുറം:ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2025 ഓഗസ്റ്റ് മാസത്തില്‍ മലപ്പുറത്ത് 20 ദിവസം നീണ്ടുനില്‍ക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് വികസന പരിപാടി സംഘടിപ്പിക്കുന്നു. സംരംഭങ്ങള്‍ തുടങ്ങാന്‍ സാങ്കേതിക പരിശീലനവും മാനേജ്‌മെന്റ് പരിശീലനവും നല്‍കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ മാനേജ്‌മെന്റ് പരിശീലന പരിപാടി കൂടി പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 15 നകം മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, തൊഴിലധിഷ്ഠിത പരിശീലനം പൂര്‍ത്തീകരിച്ചവര്‍, ഐടിഐ/ഡിപ്ലോമ യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 25 സംരംഭകരെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തുക.
ഫോണ്‍: 0483 2737405
Content Summary: Free Technology Management Development Training
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !