പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499 പേര്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
മക്കരപ്പറമ്പ് കൂട്ടിലങ്ങാടി മങ്കട കുറുവ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേരാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.
മലപ്പുറത്ത് 23 പേരും പാലക്കാട് 178 പേരും എറണാകുളം രണ്ടുപേരും കോഴിക്കോട് 116 പേരും സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്. മലപ്പുറത്ത് 11 പേര്‍ ചികിത്സയില്‍ . രണ്ടുപേര്‍ ഐസിയുവിലാണ് . ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് 29 പേര്‍ ഹൈസറ്റ് റിസ്‌കിലും 117 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തില്‍ തുടരുന്നു.
ഈ വാർത്ത കേൾക്കാം
Content Summary: No new Nipah cases in Malappuram; restrictions lifted in the district
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !