ഇനി വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ ആധാർ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാം | Explainer

0

വിവിധ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിനും ആളുകളുടെ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പ്രധാന രേഖയായി ആധാർ മാറി കഴിഞ്ഞു. അതുകൊണ്ടുതന്നെ നിങ്ങളുടെ ആധാർ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്‌തിരിക്കേണ്ടത് നിർണായകമാണ്. ഇപ്പോൾ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് മുമ്പത്തേക്കാൾ എളുപ്പമാണ്. പേരിലെ പിഴവ് പരിഹരിക്കുക, വിലാസം മാറ്റുക, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ലളിതവും എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്നതും ആക്കിയിരിക്കുന്നു. വിവരങ്ങൾ നിങ്ങൾക്ക് ഓൺലൈനായി മാറ്റങ്ങൾ വരുത്താം. അല്ലെങ്കിൽ സഹായത്തിനായി അടുത്തുള്ള എൻറോൾമെൻറ് സെൻറർ സന്ദർശിക്കാം.

ആധാർ കാർഡിലെ വിലാസം ഓൺലൈനായി എങ്ങനെ മാറ്റാം?
  1. മൈ ആധാർ വെബ്‌സൈറ്റിൽ പ്രവേശിച്ച് നിങ്ങളുടെ ആധാർ നമ്പർ നൽകുക. ക്യാപ്‌ചയും നൽകി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  2. ലോഗിൻ ചെയ്ത ശേഷം, ഡാഷ്‌ബോർഡിലെ ‘അഡ്രസ് അപ്‌ഡേറ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  3. ‘ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
  4. മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക. തുടർന്ന് ‘ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. ലഭ്യമായ ഓപ്ഷനുകളിൽ നിന്ന്, ‘അഡ്രസ്’ തിരഞ്ഞെടുത്ത് ‘ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക’ എന്നതിൽ ഒരിക്കൽ കൂടി ക്ലിക്ക് ചെയ്യുക.
  6. നിങ്ങളുടെ നിലവിലെ അഡ്രസ് വിശദാംശങ്ങൾ സ്ക്രീനിൽ കാണിക്കും. ‘കെയർ ഓഫ്’ ഫീൽഡ് (മാതാപിതാവിൻറെയോ പങ്കാളിയുടെയോ പേര് പോലുള്ളവ), പുതിയ വിലാസം, പോസ്റ്റ് ഓഫീസ് എന്നിവ ഉൾപ്പെടെ നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ പൂരിപ്പിക്കുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യുക. ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് സ്വീകാര്യമായ ഒരു വിലാസ തെളിവ് രേഖ തിരഞ്ഞെടുക്കുക. അതിൻറെ വ്യക്തമായ സ്‍കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക. തുടർന്ന് ‘നെക്സ്റ്റ്’ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  7. ഇപ്പോൾ നിങ്ങളുടെ അപ്ഡേറ്റ് ചെയ്ത വിവരങ്ങളുടെ പ്രിവ്യൂ കാണാം. എല്ലാ വിശദാംശങ്ങളും രണ്ടുതവണ പരിശോധിക്കുക. എല്ലാം കൃത്യമാണെങ്കിൽ, പ്രക്രിയ പൂർത്തിയാക്കാൻ 50 രൂപ ഫീസ് അടയ്ക്കുക.
ആധാർ കാർഡിലെ മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?
  1. സുഗമമായ ഉപയോക്തൃ അനുഭവത്തിനായി ഔദ്യോഗിക യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക.
  2. മൈ ആധാർ വിഭാഗത്തിലേക്ക് പോകുക. ‘ഗെറ്റ് ആധാർ’ എന്നതിൽ ക്ലിക്കുചെയ്യുക. തുടർന്ന് ‘അപ്പോയിൻറ്‌മെൻറ് ബുക്കിംഗ് തിരഞ്ഞെടുക്കുക .
  3. സെർച്ച് ബാറിൽ നിങ്ങളുടെ പ്രദേശം നൽകി “അപ്പോയിൻറ്‌മെൻറ് ബുക്ക് ചെയ്യാൻ തുടരുക” ബട്ടൺ അമർത്തുക.
  4. നിങ്ങളുടെ ആക്ടിവായ മൊബൈൽ നമ്പറും സ്ക്രീനിൽ കാണിച്ചിരിക്കുന്ന ക്യാപ്‍ച കോഡും നൽകുക, തുടർന്ന് ജെനറേറ്റ് ഒടിപി ക്ലിക്ക് ചെയ്യുക.
  5. ഒടിപി ലഭിച്ചുകഴിഞ്ഞാൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് അത് നൽകി വെരിഫൈ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  6. നിങ്ങളുടെ ആധാറിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ 12 അക്ക ആധാർ നമ്പർ, മുഴുവൻ പേര് (ആധാറിൽ അച്ചടിച്ചിരിക്കുന്നത് പോലെ), ജനനത്തീയതി, ആവശ്യമുള്ള സേവനം, സംസ്ഥാനവും നഗരവും, ഇഷ്ടപ്പെട്ട ആധാർ സേവാ കേന്ദ്രം എന്നിങ്ങനെ ആവശ്യമായ വിശദാംശങ്ങൾ ഉപയോഗിച്ച് ഫോം പൂരിപ്പിക്കുക.
  7. ലഭ്യമായ സേവനങ്ങളിൽ നിന്ന്, നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി തിരഞ്ഞെടുക്കുക.
  8. ‘നെക്സ്റ്റ്’ ക്ലിക്ക് ചെയ്ത് അപ്പോയിൻറ്മെൻറിനായി നിങ്ങൾക്ക് ഇഷ്‍ടപ്പെട്ട തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കുക.
  9. നിങ്ങൾ നൽകിയ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. എല്ലാം ശരിയാണെങ്കിൽ, നിങ്ങളുടെ ബുക്കിംഗ് പൂർത്തിയാക്കാൻ ‘സബ്‍മിറ്റ്’ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  10. തിരഞ്ഞെടുത്ത ദിവസം, നിങ്ങളുടെ അപ്പോയിൻറ്മെൻറ് ഷെഡ്യൂൾ അനുസരിച്ച് തിരഞ്ഞെടുത്ത ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക.
  11. നിങ്ങളുടെ മൊബൈൽ നമ്പറിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഒരു യുഐഡിഎഐ ഉദ്യോഗസ്ഥൻ ബയോമെട്രിക് ഒതെൻറിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ഐഡൻറിറ്റി പരിശോധിക്കും.
  12. അപ്ഡേറ്റ് പൂർത്തിയാക്കാൻ 50 രൂപ ഫീസ് അടയ്ക്കുക. നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റിൻറെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരു യുആർഎൻ (അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ) അടങ്ങിയ ഒരു അക്‌നോളജ്മെൻറ് സ്ലിപ്പ് നിങ്ങൾക്ക് ലഭിക്കും.
നിങ്ങളുടെ ആധാർ കാർഡിലെ അക്ഷരത്തെറ്റുകൾ എങ്ങനെ തിരുത്താം?
  1. അപ്‌ഡേറ്റ് പോർട്ടൽ സന്ദർശിക്കുക. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി ആധാർ സെൽഫ്-സർവീസ് അപ്‌ഡേറ്റ് വിഭാഗത്തിൽ പ്രവേശിക്കുക.
  2. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. നിങ്ങളുടെ ഐഡൻറിറ്റി പരിശോധിക്കാൻ നിങ്ങളുടെ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നൽകുക.
  3. അപ്ഡേറ്റ് അഭ്യർത്ഥന ആരംഭിക്കുക. നിങ്ങളുടെ ആധാർ വിശദാംശങ്ങൾ ഓൺലൈനായി പരിഷ്കരിക്കാൻ അനുവദിക്കുന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  4. എഡിറ്റ് ചെയ്യേണ്ട വിവരങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫീൽഡ് തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ഒരു നെയിം സ്‍പെല്ലിംഗ് എറർ തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. കൃത്യമായ വിശദാംശങ്ങൾ നൽകുക. നിങ്ങളുടെ ആധാർ കാർഡിൽ ലഭിക്കാൻ ആഗ്രഹിക്കുന്നതുപോലെ തന്നെ തിരുത്തിയ വിവരങ്ങൾ നൽകുക.
  6. തെളിവിനായുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക. തിരുത്തലിനെ പിന്തുണയ്ക്കുന്ന സാധുവായ രേഖകൾ അറ്റാച്ചുചെയ്യുക.
  7. റിവ്യു ചെയ്ത് കൺഫോം ചെയ്യുക. നിങ്ങൾ നൽകിയ എല്ലാ വിവരങ്ങളും രണ്ടുതവണ പരിശോധിക്കുക. പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, മുന്നോട്ടുപോയി പ്രോസസിംഗിനായി ക്ലിക്ക് ചെയ്യുക.


ഈ വാർത്ത കേൾക്കാം

Content Summary: Now you can update your Aadhaar details accurately from home.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !