പാലക്കാട് നിപ: മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു; ജില്ലയിൽ ആശങ്കയേറുന്നു

0

പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ച 58 വയസ്സുകാരന്റെ മകനും നിപ സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം. ഹൈറിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്ന ഇയാൾ, പിതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് കൂടെയുണ്ടായിരുന്നു. നിലവിൽ പാലക്കാട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവാവ്. ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിപ വ്യാപനവും നിയന്ത്രണങ്ങളും
പാലക്കാട് ജില്ലയിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത് ഒരു യുവതിക്കാണ്. ഇവർ ചികിത്സയിലിരിക്കെയാണ് 58 വയസ്സുകാരൻ രോഗം ബാധിച്ച് മരിച്ചത്. നിലവിൽ നിപ ബാധിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

ജില്ലയിൽ 347 പേരാണ് നിലവിൽ നിപയുടെ സമ്പ‍ർക്കപ്പട്ടികയിൽ നിരീക്ഷണത്തിലുള്ളത്. മരിച്ച 58 വയസ്സുകാരൻ ജോലി ചെയ്തിരുന്ന അഗളി കള്ളമലയിലെ തോട്ടം വിദഗ്ധ സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്ന് 160 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം, കുമരംപുത്തൂർ, കാരാകുർശി, കരിമ്പുഴ പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഈ വാർത്ത കേൾക്കാം

Content Summary: Palakkad Nipah: Son of deceased also tests positive; concerns grow in district

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !